നിര്‍മ്മാതാവിന് ബഹുമാനം നല്‍കുന്നില്ല! ജ്യോതിക അന്ന് എന്നോട് മാപ്പ് പറഞ്ഞു! – മേനക

മലയാള സിനിമാ രംഗത്ത് എണ്ണമറ്റ ഹിറ്റ് സിനിമകള്‍ ഒരുക്കിയ നിര്‍മ്മാണ കമ്പനിയാണ് രേവതി കലാമന്ദിര്‍. നടി മേനകയും ഭര്‍ത്താവ് സുരേഷ് കുമാറും ചേര്‍ന്നാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ഇവരുടെ മക്കളും ഈ ചലച്ചിത്ര…

മലയാള സിനിമാ രംഗത്ത് എണ്ണമറ്റ ഹിറ്റ് സിനിമകള്‍ ഒരുക്കിയ നിര്‍മ്മാണ കമ്പനിയാണ് രേവതി കലാമന്ദിര്‍. നടി മേനകയും ഭര്‍ത്താവ് സുരേഷ് കുമാറും ചേര്‍ന്നാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ഇവരുടെ മക്കളും ഈ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയുടെ ഭാഗമാണ്. ഇപ്പോഴിതാ സിനിമാ രംഗത്ത് നിര്‍മ്മാതാവിനുള്ള ബഹുമാനം കുറഞ്ഞ് വരുന്നതിനെ കുറിച്ച് നടി മേനക തന്നെ തുറന്ന് പറയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേനക ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്. സീതാ കല്യാണം എന്ന സിനിമയുടെ സെറ്റില്‍ എത്തിയപ്പോഴുള്ള ഒരു അനുഭവത്തെ കുറിച്ചും താരം ഈ അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്. സിനിമയില്‍ നിര്‍മ്മാതാക്കള്‍ക്ക് ഒരു ബഹുമാനവും കൊടുക്കുന്നില്ലെന്നും ഇപ്പോള്‍ നിര്‍മ്മാതാവ് ആരാണെന്ന് പോലും ആര്‍ക്കും അറിയില്ലെന്നും പറഞ്ഞാണ് മേനക പറഞ്ഞ് തുടങ്ങുന്നത്. സീതാ കല്യാണം എന്ന സെറ്റില്‍ പോയപ്പോള്‍ ഉള്ള ഒരു അനുഭവത്തെ കുറിച്ചാണ് താരം പറഞ്ഞത്.

സുകുമാരിയടക്കം മറ്റ് സീനിയര്‍ ആയിട്ടുള്ള പലരും ഷൂട്ടിന് വന്നപ്പോള്‍ കാണാന്‍ വേണ്ടിയാണ് താനും സുരേഷേട്ടനും അവിടെ പോയത്, സ്വന്തം സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ എത്തിയിട്ട് തന്റെ ഭര്‍ത്താവിന് ഒരു കസേര ഇട്ട് തരാന്‍ പോലും ആരും അവിടെ ഉണ്ടായില്ല എന്നാണ് മേനക പറയുന്നത്. സുരേഷേട്ടന്‍ ഏറെ നേരം അവിടെ നില്‍ക്കുകയായിരുന്നു. സ്വന്തം സിനിമയുടെ സെറ്റില്‍ നിര്‍മ്മാതാവ് നില്‍ക്കുകയാണ്..

പിന്നീട് താന്‍ ആണ് പ്രെഡക്ഷന്‍ കണ്‍ട്രോളറോട് പറഞ്ഞത്…അപ്പോള്‍ ശ്രദ്ധിച്ചില്ല എന്നായിരുന്നു അയാള്‍ മറുപടി പറഞ്ഞത് എന്നും മേനക പറയുന്നു. അതുപോലെ ഈ സിനിമയില്‍ നടിയായി എത്തിയ തമിഴ് താരം ജ്യോതികയ്ക്ക് സെറ്റില്‍ എത്തിയപ്പോള്‍ തന്നെ ആദ്യം മനസ്സിലാകാത്തതിന് ക്ഷമയും പറഞ്ഞെന്ന് മേനക പറയുന്നു.

Jyothika-

സുകുമാരിയമ്മ പറഞ്ഞപ്പോഴാണ് ഞങ്ങളാണ് ഈ സിനിമയുടെ നിര്‍മ്മാതാക്കള്‍ എന്ന് ജ്യോതിക അറിഞ്ഞത്. അറിഞ്ഞ ഉടനെ ആദ്യം കണ്ടപ്പോള്‍ സംസാരിക്കാതിരുന്നതിനും മനസ്സിലാകാതിരുന്നതിനും വന്ന് തന്നോട് ക്ഷമ പറഞ്ഞെന്നും മേനക പറയുന്നു.