തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നു വിവാഹം

നിരവധി ആരാധകരുള താരമാണ് മേതിൽ ദേവിക. അറിയപ്പെടുന്ന നർത്തകിയായ മേതിൽ ദേവികയ്ക്ക് നിരവധി ആരാധകരാണുള്ളത്. നിരവധി നൃത്ത പരിപാടികൾ പങ്കെടുക്കുകയും നൃത്ത പരിപാടികളുടെ വിധികർത്താവായി മേതിൽ ദേവിക പങ്കെടുക്കുകയൂം ചെയ്തിട്ടുണ്ട്. പാലക്കാട് ശ്രീപാദ നാട്യകളരിയുടെ ഡയറക്റ്ററും കേരള കലാമണ്ഡലത്തിൽ നൃത്തതധ്യാപികയുമാണ് മേതിൽ ദേവിക. ചലച്ചിത്ര താരം മുകേഷിനെ ആണ് താരം വിവാഹം കഴിച്ചത്. രണ്ടു പേരുടേയും പുനർവിവാഹങ്ങൾ ആയിരുന്നു ഇത്. എന്നാൽ ഈ ബന്ധം അധികനാൾ മുന്നോട്ട് പോയില്ല എന്നതാണ് സത്യം. 2013 ൽ ആണ് മേതിൽ ദേവികയും മുകേഷും വിവാഹിതർ ആകുന്നത്.

എന്നാൽ അധികം വൈകാതെ തന്നെ ഈ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. രാജീവിനെ ആയിരുന്നു ദേവിക ആദ്യം വിവാഹം കഴിച്ചത്. എന്നാൽ ദാമ്പത്യ ജീവിതത്തിൽ സ്വരച്ചേർച്ചകൾ ഉണ്ടായതോടെ ഇരുവരും വേര്പിരിയുകയായിരുന്നു. ഈ ബന്ധത്തിൽ താരത്തിന് ഒരു മകനും ഉണ്ട്. എന്നാൽ വിവാഹമോചനതിന് ശേഷം ദേവിക മകനൊപ്പം ജീവിക്കുന്ന സമയത്ത് ആണ് ഒരു പരുപാടിയിൽ വെച്ച് മുകേഷിനെ കാണുന്നത്. ശേഷം മുകേഷിന്റെ സഹോദരി ദേവികയുടെ വീട്ടിൽ വന്നു വിവാഹം ആലോചിക്കുകയായിരുന്നു. അങ്ങനെ ഇരുവരും വിവാഹിതർ ആയെങ്കിലും അധികനാൾ ആ ബന്ധം മുന്നോട്ട് പോയില്ല. അങ്ങനെ ആ ബന്ധവും അവസാനിക്കുകയായിരുന്നു.

ഇപ്പോഴിതാ വിവാഹ മോചനത്തെ കുറിച്ച് ദേവിക പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. രണ്ടു വിവാഹം കഴിക്കുക എന്ന് പറഞ്ഞാൽ രണ്ടു തവണ ജനിക്കുന്നത് പോലെയാണ്. ഞാൻ രണ്ടു വിവാഹം കഴിച്ചു. എന്നാൽ രണ്ടു ദാമ്പത്യവും പരാജയമായിരുന്നു. ഒരാളെ പരിചയപ്പെട്ടു യാതൊരു ഉറപ്പും അയാളിൽ അല്ലെങ്കിൽ ഡേറ്റിങ്ങിൽ ഒന്നും നിൽക്കരുത്. ഒരു പക്ഷെ ലീവിങ് ടുഗതെറിൽ ആയിരുന്നെങ്കിൽ ഞാൻ തിരിച്ച് ചിന്തിച്ചേനെ. എന്നാൽ അന്ന് അതിനൊന്നുമുള്ള അവസരം ഇല്ലായിരുന്നു എന്നും എല്ലാം തന്നിട്ടും എന്തുകൊണ്ടാണ് എനിക്ക് ഒരു നല്ല ദാമ്പത്യ ജീവിതം തരാതിരുന്നത് എന്ന് ഞാൻ ദൈവത്തോട് ചോദിക്കാറുണ്ട് എന്നും ദേവിക പറഞ്ഞു.