നാല് വർഷത്തോളം ഖുശ്ബുവും പ്രഭുവും ലിവിങ് ടുഗതെറിൽ ആയിരുന്നു

നിരവധി ആരാധകർ ഉള്ള താരമാണ് ഖുശ്‌ബു. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ സജീവമായി തന്നെ നിന്ന നായിക നടിയായിരുന്നു ഖുശ്‌ബു. നിരവധി ചിത്രങ്ങളിലാണ് താരം നായികയായി അഭിനയിച്ചിട്ടുള്ളത്. തമിഴിൽ മാത്രമല്ല, മലയാളത്തിലും തെലുങ്കിലും കന്നടയിലും…

നിരവധി ആരാധകർ ഉള്ള താരമാണ് ഖുശ്‌ബു. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ സജീവമായി തന്നെ നിന്ന നായിക നടിയായിരുന്നു ഖുശ്‌ബു. നിരവധി ചിത്രങ്ങളിലാണ് താരം നായികയായി അഭിനയിച്ചിട്ടുള്ളത്. തമിഴിൽ മാത്രമല്ല, മലയാളത്തിലും തെലുങ്കിലും കന്നടയിലും എല്ലാം തന്റെ കഴിവ് തെളിയിക്കാൻ താരത്തിനു കഴിഞ്ഞു. ഒരു സമയത്ത് നിരവധി ആരാധകരായിരുന്നു താരത്തിനുള്ളത്. എന്നാൽ ആ കാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ചർച്ചയായ കാര്യമായിരുന്നു ഖുശ്ബുവും നടൻ പ്രഭുവും തമ്മിലുള്ള പ്രണയം. ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്നത് തെന്നിന്ത്യൻ സിനിമയിലെ പരസ്യമായ ഒരു രഹസ്യമായിരുന്നു.

പ്രഭുവുമായി പ്രണയത്തിലായിരുന്ന ഖുശ്‌ബു ഏകദേശം നാല് വര്ഷത്തോളം പ്രഭുവുമായി ലിവിങ് ടുഗെദറിലായിരുന്നു. എന്നാൽ ഇരുവരും ഒന്നിച്ച് നാല് വർഷത്തോളം കഴിഞ്ഞിട്ടും കടുത്ത പ്രണയത്തിൽ ആയിരുന്നിട്ടും ഖുശ്ബുവിനെ വിവാഹം ചെയ്യാൻ പ്രഭുദേവയുടെ അച്ഛൻ ശിവാജി ഗണേശൻ അനുവദിച്ചില്ല. ഇരുവരുടെയും പ്രണയത്തെ ശിവാജി ഗണേശൻ ശക്തമായി തന്നെ എതിർക്കുകയും ചെയ്തു. ശിവാജി ഗണേശന്റെ എതിർപ്പ് ശക്തമായതോടെ ഇരുവരും തങ്ങളുടെ പ്രണയം അവസാനിപ്പിക്കുകയും രണ്ടു വഴിയിൽ പിരിയുകയുമായിരുന്നു.

പിന്നീടാണ് ഖുശ്‌ബു നടനും സംവിധായകനും നിർമ്മാതാവുമായ സുന്ദറുമായി പരിചയപ്പെടുന്നതും അദ്ദേഹത്തിനെ വിവാഹം കഴിക്കുന്നതും. രണ്ടു മക്കളും ഇവർക്ക് ഉണ്ട്. എന്നാൽ പലപ്പോഴും താരത്തിനെതിരെ വിമര്ശനങ്ങളൂം ഉണ്ടാകാറുണ്ട്. താരത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളോട് ഉള്ള വിയോജിപ്പാണ് ഒരു പരിധി വരെ ഖുശ്ബുവിന് വിമർശനങ്ങൾ നേടി കൊടുക്കുന്നത്. എന്നാൽ ഇത്തരം വിമർശനങ്ങളെ എല്ലാം വളരെ ശക്തമായി നേരിടുന്ന താരം ഇപ്പോൾ അഭിനയവും രാഷ്ട്രീയ ജീവിതവും ഒന്നിച്ച് കൊണ്ട് പോകുകയാണ്.