അതോടെ ഞാൻ ഷാജി കൈലാസിനോട് ഗുഡ് ബൈ പറഞ്ഞു, എം ജി ശ്രീകുമാർ

നിരവധി ആരാധകരുള്ള ഗായകൻ ആണ് എം ജി ശ്രീകുമാർ. നിരവധി ഗാനങ്ങൾ ആണ് താരം ഇതിനോടകം ആലപിച്ചിട്ടുള്ളത്. ഗായകൻ മാത്രമല്ല, സംഗീത സംവിധായകൻ കൂടിയാണ് താൻ എന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ഒട്ടുമിക്ക സിനിമകളിലെയും ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാർ ആണ്. ഇരുവരുടെയും ശബ്‌ദ സാദൃശ്യം താന്നെയാണ് ഇതിന്റെ കാരണവും. അത്തരത്തിൽ എം ജി ശ്രീകുമാർ ആലപിച്ച് ഹിറ്റ് ആയ ഒരു മോഹൻലാൽ ചിത്രത്തിലെ ഗാനമാണ് ധാഗണക്ക ധില്ലം ധില്ലം എന്ന് തുടങ്ങുന്ന നരസിംഹം സിനിമയിലെ ഗാനം . ഗാനം വലിയ രീതിയിൽ തന്നെ ഹിറ്റ് ആയി മാറുകയും ചെയ്തിരുന്നു.

ഇന്നും ഗാനമേള വേദികളെ ഇളക്കിമറിക്കാൻ ഈ ഗാനത്തിന് കഴിയുന്നു എന്നതാണ് അതിന്റെ പ്രത്യേകത. ഇപ്പോഴിഹ്റാ ഈ ഗാനം ഉണ്ടായതിനെ കുറിച്ചും അതിനു ശേഷം ഷാജി കൈലാസിനോട് ഗുഡ് ബൈ പറഞ്ഞതിനെ കുറിച്ചും തുറന്നു പറയുകയാണ് എം ജി ശ്രീകുമാർ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, നരസിംഹം സിനിമയിൽ ധാഗണക്ക ധില്ലം ധില്ലം എന്ന ഗാനം ഉറപ്പിച്ചു. അങ്ങനെ ഗിരീഷ് പുത്തഞ്ചേരി ഈ പാട്ടെഴുതി. ശേഷം അതുമായി ഞാൻ തിരുവനന്തപുരതേക്ക് വരുകയും അവിടെ ഒരു സ്റ്റുഡിയോയിൽ വെച്ച് ഞാൻ ഈ പാട്ട് പാടുകയും ഞാൻ തന്നെ ഓർക്കസ്ട്ര ചെയ്യുകയും ചെയ്തു.

തിരുവനന്തപുരത്തേക്ക് വരുന്നതിന് മുൻപ് നരസിംഹത്തിന്റെ സെറ്റിൽ ചെന്ന് ഷാജി കൈലാസ് ഉൾപ്പെടെ ഉള്ളവരോട് ഈ ഗാനം റെക്കോർഡ് ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ ഷാജി കൈലാസ് സമ്മതം തരുകയും ചെയ്തു. ശേഷം ഞാൻ തിരുവനതപുരത്ത് പോയി ഗാനം റെക്കോർഡ് ചെയ്തതിന് ശേഷം ഷാജിയെ വിളിച്ച് റെക്കോർഡ് ചെയ്തു എന്ന് പറഞ്ഞപ്പോൾ ആരോട് ചോദിച്ചിട്ടാണ് റെക്കോർഡ് ചെയ്തത് എന്ന് എന്നോട് ഷാജി ചോദിച്ചു. അത് കേട്ട് എന്റെ നെഞ്ച് പൊടിഞ്ഞു പോയി. അതുകൊണ്ട് തന്നെ ന്യാഗര എന്നൊരു മെഷീനും കാസറ്റും ഒപ്പം ഗുഡ്ബൈ എന്നും പറഞ്ഞ് ഞാൻ ഷാജി കൈലാസിന് അയച്ചു. ഷാജി അതി മനോഹരമായി ആ ഗാനം ചിത്രീകരിക്കുകയും ചെയ്തു എന്നുമാണ് ശ്രീകുമാർ പറയുന്നത്.