എന്റെ സിനിമയിൽ അങ്ങനൊരു സിറ്റുവേഷൻ വന്നാൽ ഉടൻ നിങ്ങൾ പറയും അത് കോപ്പിയടിയാണെന്ന്, മിഥുൻ മാനുവൽ 

മലയളത്തിൽ ഇപ്പോൾ മിഥുൻ മാനുവൽ  സംവിധാനം ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആകാറുണ്ട്, അഞ്ചാം പാതിര എന്ന ചിത്രത്തിന് ശേഷം ഇപ്പോൾ അബ്രഹാം ഒസ് ലാർ  എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്യ്തു…

മലയളത്തിൽ ഇപ്പോൾ മിഥുൻ മാനുവൽ  സംവിധാനം ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആകാറുണ്ട്, അഞ്ചാം പാതിര എന്ന ചിത്രത്തിന് ശേഷം ഇപ്പോൾ അബ്രഹാം ഒസ് ലാർ  എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്യ്തു കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം നേടിയിരിക്കുകയാണ്  സംവിധായകൻ മിഥുൻ, മെഡിക്കൽ ത്രില്ലർ ഴോണറിൽ സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ ജയറാമിനൊപ്പം മെഗാസ്റ്റാർ മമ്മൂട്ടിയും മറ്റൊരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്, ഇപ്പോൾ തന്റെ സിനിമകളുടെ കഥ കേൾക്കുന്ന രീതിയെ കുറിച്ച് മിഥുൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

താൻ ഇപ്പോൾ ആരിൽ നിന്നും അങ്ങനെ നേരിട്ട് കഥ കേൾക്കാറില്ല, ഇപ്പോൾ സമയക്കുറവിന്റെ പ്രശനം ഉണ്ട്, അതുപോലെ താൻ ഇപ്പോൾ അസ്സിസ്റ്റന്ന്റെമാരെ  തെരഞ്ഞെടുക്കുന്നതും നേരമ്പോക്ക് എന്ന പ്രൊഡക്ഷൻ കമ്പിനിയുടെ ആണ്, അവരെയും അവരുടെ വർക്കും തനിക്ക് അറിയാവുന്നതാണ്. എ ഡി കളെ  തെരഞ്ഞെടുക്കുന്ന രീതികൾ തന്നെ ഞാൻ മാറ്റിയിട്ടുണ്ട്. അതുപോലെ എന്തുകൊണ്ട് ഞാൻ കഥ കേൾക്കുന്നില്ല എന്ന് ചോദിച്ചാൽ,ഇപ്പോൾ നിങ്ങൾ ഒരു കഥ വന്നു പറയുകയാണെങ്കിൽ എനിക്ക് അത് ചിലപ്പോൾ വർക്ക് ആകില്ല

ചിലപ്പോൾ വർക്ക് ആയാലോ ചെയ്യാൻ കഴിയില്ല, എന്നാൽ ഇതിലും വലിയ ഒരു കാര്യം ഞാൻ ആലോചിച്ചിരിക്കുന്ന ഒരു ത്രെഡ് നിങ്ങൾ വന്നു പറയുന്ന പോലെ ആണെങ്കിൽ പ്രശനം ആകും ഉടൻ നിങ്ങൾ പറയും മിഥുൻ കോപ്പിയടിച്ചു ചെയ്യ്തു എന്ന് മിഥുൻ പറയുന്നു.