‘മലൈക്കോട്ടൈ വാലിബന്‍’ അതിശയിപ്പിക്കുന്ന ഒരു മാസ്റ്റര്‍പീസ്!! പക്ഷേ കുറച്ചുകൂടി വേഗതയാകാമായിരുന്നു- മിഥുന്‍ രമേശ്

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ച ചിത്രം മലൈക്കോട്ട വാലിബന്‍ കാത്തിരിപ്പിനൊടുവില്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. വന്‍ ഹൈപ്പോടെയാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. വളരെ സസ്‌പെന്‍സായിട്ടാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും എത്തിയത്. എന്നാല്‍ തിയ്യേറ്ററില്‍ ചിത്രം ആദ്യ ദിനം…

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ച ചിത്രം മലൈക്കോട്ട വാലിബന്‍ കാത്തിരിപ്പിനൊടുവില്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. വന്‍ ഹൈപ്പോടെയാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. വളരെ സസ്‌പെന്‍സായിട്ടാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും എത്തിയത്. എന്നാല്‍ തിയ്യേറ്ററില്‍ ചിത്രം ആദ്യ ദിനം മുതല്‍ നെഗറ്റീവ് പ്രതികരണങ്ങളാണ് നേടുന്നത്. ചിത്രത്തിനെ പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്.

നടന്‍ മിഥുന്‍ രമേശ് മലൈക്കോട്ടൈ വാലിബന്‍ കണ്ട അനുഭവം കുറിച്ചിരിക്കുകയാണ്. ക്ഷമയോടെ കണ്ടിരുന്നാല്‍ തീര്‍ച്ചയായും ഗംഭീര തിയറ്റര്‍ അനുഭവമാണെന്ന് മിഥുന്‍ പറയുന്നു. മാത്രമല്ല ചിത്രത്തിന്റെ പോരായ്മകളും മിഥുന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ദൃശ്യപരമായി അതിശയിപ്പിക്കുന്ന ഒരു മാസ്റ്റര്‍പീസ്, പക്ഷേ കുറച്ചുകൂടി വേഗതയാകാമായിരുന്നു. നാടോടി കഥകള്‍ അല്ലെങ്കില്‍ അമര്‍ ചിത്രകഥ പോലെ ഉള്ള ഒരു കഥ പറച്ചില്‍ ഉള്ളത് കൊണ്ട് അഭിനയത്തിലും ദൃശ്യങ്ങളിലും നാടകീയത ഉണ്ടാകും അവിടെ സ്വാഭാവിക അഭിനയം പ്രതീക്ഷിക്കാന്‍ ആകില്ല.

ഈ കാലഘട്ടത്തില്‍ തിയറ്ററില്‍ ഇരിക്കുന്ന പ്രേക്ഷകന് ഒരു മിനിറ്റു ബോറടിച്ചാല്‍ പോലും പ്രശ്‌നമാണ്. കാരണം മറ്റൊരു സ്‌ക്രീന്‍ അതുപോലെ അവന്റെ കൈയില്‍ ഉണ്ട് (മൊബൈല്‍) അവനെ അതിലേക്കു തിരിയാന്‍ ഉള്ള അവസരം കൊടുക്കാതെ സിനിമ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്.

നിങ്ങള്‍ക്ക് മതിപ്പുളവാക്കാന്‍ പദ്ധതികളൊന്നുമില്ലെങ്കിലും, അവിടെ നിങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. പക്ഷേ സിനിമ ക്ഷമയോടെ കണ്ടിരുന്നവര്‍ക്കു കൊണ്ടുപോകാന്‍ ഒരുപാടു ഐറ്റംസ് വാലിബനിലുണ്ട്. ഷോട്ട്‌സ്, മ്യൂസിക് സ്‌കോര്‍, ലാലേട്ടന്റെ രോമാഞ്ചം നല്‍കുന്ന നിമിഷങ്ങള്‍, പോസ്റ്റ് ഇന്റര്‍വല്‍ വാര്‍ സീക്വന്‍സ്, ടെയില്‍ എന്‍ഡ് ഇതൊക്കെയാണ് എന്നെ ആകര്‍ഷിച്ച ഘടകങ്ങള്‍. ക്ഷമയോടെ കണ്ടിരുന്നാല്‍ തീര്‍ച്ചയായും ഗംഭീര തിയറ്റര്‍ അനുഭവം തന്നെയാകും ഈ സിനിമ നിങ്ങള്‍ നല്‍കുക, എന്നാണ് മിഥുന്‍ പങ്കുവച്ചിരിക്കുന്നത്.