അനശ്വരാ രാജനും രഞ്ജിത്ത്സജീവും കേന്ദ്രകഥാപാത്രങ്ങളിൽ എത്തിയ മൈക്ക് ഓ ടി ടി പ്ലാറ്റ് ഫോമിൽ

ജോൺ അബ്രഹാം പ്രൊഡക്ഷന്റെ ബാന്നറിൽ അനശ്വരാ രാജനും രഞ്ജിത്ത് സജീവും പ്രധാന വേഷങ്ങളിലെത്തി തിയേറ്ററിൽ റിലീസ് ചെയ്ത മൈക്ക് ഒരേസമയം മൂന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലാണ് പ്രദര്‍ശനം ആരംഭിക്കുക. ഒക്ടോബര്‍ 21 മുതല്‍ ആമസോണ്‍ പ്രൈം,…

ജോൺ അബ്രഹാം പ്രൊഡക്ഷന്റെ ബാന്നറിൽ അനശ്വരാ രാജനും രഞ്ജിത്ത് സജീവും പ്രധാന വേഷങ്ങളിലെത്തി തിയേറ്ററിൽ റിലീസ് ചെയ്ത മൈക്ക് ഒരേസമയം മൂന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലാണ് പ്രദര്‍ശനം ആരംഭിക്കുക. ഒക്ടോബര്‍ 21 മുതല്‍ ആമസോണ്‍ പ്രൈം, സിംപ്ലി സൗത്ത്, മനോരമ മാക്‌സ് എന്നിവയില്‍ സ്ട്രീം ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന കഥാപാത്രത്തെയാണ് നടി അനശ്വര രാജന്‍ അവതരിപ്പിക്കുന്നത്. സാറയുടെയും മൈക്ക് കൂട്ടുകാരന്റെയും കഥയാണ് സിനിമ പറയുന്നത്.ബിവെയർ ഓഫ് ഡോഗ്സ് ഫെയിം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കല വിപ്ലവം പ്രണയം എഴുതിയ ആഷിഖ് അക്ബർ അലിയാണ്.

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.

ഹൃദയം സിനിമയിലെ ഗാനങ്ങൾക്ക് സംസ്ഥാന അവാർഡ് നേടിയ ഹിഷാം അബ്ദുൽ വഹാബ് അടുത്തതായി ചെയ്യുന്ന മലയാള ചിത്രമാണ് മൈക്ക്. അനവധി ഗാനങ്ങൾ അടങ്ങുന്ന മൈക്ക് സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്. ഹിഷാം മൈക്കിനായി സംഗീതം നിർവഹിക്കുന്നു എന്നത് ചിത്രത്തിനായി കാത്തിരിക്കാനുള്ള മറ്റൊരു കാരണമാകുന്നു. ശക്തമായ ഒരു സാങ്കേതിക ടീമും മൈക്ക് സിനിമക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.

കള, ഓപ്പറേഷൻ ജാവ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ ഫീനിക്സ് പ്രഭു, ദേശീയ അവാർഡ് ജേതാവായ എഡിറ്റർ വിവേക് ഹർഷൻ, അടുത്തിടെ പുറത്തിറങ്ങിയ ഷൈലോക്ക് ഉൾപ്പെടെയുള്ള ജനപ്രിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ഛായാഗ്രാഹകൻ രണദിവെ എന്നിവർ മൈക്കിന്റെ ഭാഗമാണ്.