കുട്ടികളുടെ കത്തിന് വാക്ക് പാലിച്ച് മന്ത്രി വി എൻ വാസവൻ

ബാങ്ക് പ്രസിഡന്‍റ് സാബു അബ്രഹാമിനെ വിളിച്ച്‌ കുട്ടികള്‍ക്ക് ആവശ്യമായ സഹായം ചെയ്യാൻ പറഞ്ഞു.സ്വന്തം ശമ്പളത്തില്‍ നിന്ന് അതിനുള്ള പണവും മന്ത്രി ഉറപ്പുനല്‍കി.കാസർകോട് നിന്നുള്ള ഒരു വാർത്ത നോക്കാം. ജൂലൈ 25 ന് വെസ്റ്റ് എളേരി…

ബാങ്ക് പ്രസിഡന്‍റ് സാബു അബ്രഹാമിനെ വിളിച്ച്‌ കുട്ടികള്‍ക്ക് ആവശ്യമായ സഹായം ചെയ്യാൻ പറഞ്ഞു.സ്വന്തം ശമ്പളത്തില്‍ നിന്ന് അതിനുള്ള പണവും മന്ത്രി ഉറപ്പുനല്‍കി.കാസർകോട് നിന്നുള്ള ഒരു വാർത്ത നോക്കാം. ജൂലൈ 25 ന് വെസ്റ്റ് എളേരി സഹകരണ ബാങ്കിന്‍റെ അഗ്രി കോംപ്ലക്‌സ്‌ ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി വിഎൻ വാസവൻ തിരികെ പോകുന്നതിനിടെ കുട്ടികള്‍ നല്‍കിയ കത്ത് വായിച്ചു.മന്ത്രിക്ക് കത്ത് നല്‍കിയ കുട്ടികളുടെ കഥ എന്തെന്ന് നോക്കാം.ആ കത്തിലെ വരികള്‍ ഇങ്ങനെ ആയിരുന്നു. ” സാര്‍, ഞാൻ പത്താം ക്ലാസില്‍ പഠിക്കുന്നു. എന്‍റെ അനുജത്തി മൂന്നിലും. എനിക്ക് പഠിക്കാൻ ആവശ്യമായ ഉപകരണങ്ങള്‍ വീട്ടിലില്ല. അച്ഛൻ കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്. അതുകൊണ്ട് സൗകര്യങ്ങളൊന്നുമില്ല. ഞങ്ങളെയൊന്ന്‌ സഹായിക്കാമോ. ജൂലൈ 25 ന് കാസര്‍കോട് ജില്ലയിലെ ഭീമനടിയില്‍ നിര്‍മിച്ച വെസ്റ്റ് എളേരി സഹകരണ ബാങ്കിന്‍റെ അഗ്രി കോംപ്ലക്‌സ്‌ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി വിഎൻ വാസവന് ഇങ്ങനെയൊരു കത്ത് കിട്ടിയത്. കുഞ്ഞു കൈകള്‍ നീട്ടി ഒൻപതു വയസുകാരി നല്‍കിയ ആ കത്ത് വാങ്ങിയ മന്ത്രി പ്രശ്നങ്ങൾ ശരിയാക്കാമെന്ന് പറഞ്ഞ് കാറില്‍ കയറി പോയി. പത്താംക്ലാസില്‍ പഠിക്കുന്ന ഈ ധീരജാണ് കത്തെഴുതിയത്, മന്ത്രിക്ക് കത്ത് കൈമാറിയത് അനുജത്തി ധനുഷയും. അടുത്ത ദിവസം സ്‌കൂള്‍ വിട്ടുവന്ന കുട്ടികള്‍ ശരിക്കും അതിശയിച്ചു. കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ മേശയും കസേരയും വീട്ടുമുറ്റത്ത്. സന്തോഷം കൊണ്ട് ആ കുഞ്ഞുങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കാസര്‍കോട് കുറഞ്ചേരിയിലെ മനയംകോട്ട് രാജേഷിന്‍റെയും ധന്യയുടെയും മക്കളാണ് ധീരജും ധനുഷയും.

മന്ത്രി ഉദ്ഘാടനത്തിന് എത്തുന്നതറിഞ്ഞ്, നിയമസഭ കാണാൻ അവസരം ഒരുക്കി തരണമെന്ന അപേക്ഷയുമായെത്തിയ കുട്ടികള്‍ക്കൊപ്പമാണ് ഇവരും എത്തിയത്. വരക്കാട് വള്ളിയോടൻ കേളു നായര്‍ സ്മാരക ഹയര്‍സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസിലാണ് ധീരജ്‌ പഠിക്കുന്നത്. ധനുഷ ഭീമനടി വിമല എഎല്‍പി സ്കൂളില്‍ മൂന്നാം ക്ലാസിലും. പഠനത്തില്‍ മിടുക്കനായ ധീരജ് ചിത്രം വരയ്ക്കുന്നതിലും കേമനാണ്. ഇനി പഠനത്തിനുള്ള മേശയും കസേരയും വന്നത് എങ്ങനെയെന്ന് കൂടി അറിയണ്ടേ. ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി വാസവൻ തിരികെ പോകുന്നതിനിടെ കുട്ടികള്‍ നല്‍കിയ കത്ത് വായിച്ചു. ഉടൻ തന്നെ വെസ്റ്റ് എളേരി സഹകരണ ബാങ്ക് പ്രസിഡന്‍റ് സാബു അബ്രഹാമിനെ വിളിച്ച്‌ കുട്ടികള്‍ക്ക് ആവശ്യമായ സഹായം ചെയ്യാൻ പറഞ്ഞു. സ്വന്തം ശമ്പളത്തില്‍ നിന്ന് അതിനുള്ള പണവും മന്ത്രി ഉറപ്പു നല്‍കി.തിരുവനന്തപുരത്തായിരുന്ന സാബു അബ്രഹാം തിരിച്ചെത്തിയ ഉടൻ എത്തിക്കാമെന്ന്‌ പറഞ്ഞു.

v n vasavan

ഇപ്പോള്‍ തന്നെ അവര്‍ക്ക് എത്തിക്കണമെന്നായി മന്ത്രി. സാബു അബ്രഹാം ബാങ്ക് സെക്രട്ടറി പി ലതികയെ വിളിച്ച്‌ കാര്യം പറഞ്ഞു. ഉടൻ തന്നെ ബാങ്ക് മുൻ പ്രസിഡന്‍റ് പിആര്‍ ചാക്കോയും സംഘവും കുട്ടികളുടെ വീട്ടില്‍ ഫര്‍ണിച്ചറുകള്‍ എത്തിച്ചു കൊടുത്തു. പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തില്‍ നന്ദി സൂചകമായി കുട്ടികൾ മന്ത്രിയെ വീഡിയോ കോള്‍ ചെയ്തു നേരിട്ട് സംസാരിക്കുകയും. മന്ത്രി കുട്ടികളോട് വിശേഷങ്ങളും ചോദിച്ചറിഞ്ഞു. നന്നായി പഠിക്കണമെന്നൊരു ഉപദേശവും കൊടുത്തു .