‘ലഹരിയുടെ ദൂഷ്യങ്ങൾ വിദ്യാർഥികളായിരിക്കുമ്പോൾ അവരെ പഠിപ്പിക്കാത്തവർ ആരോ അവരാണ് ഉത്തരവാദികൾ ; സൈക്കോളജി പഠനം മിസ് കേരള കിരീടം ചൂടാൻ സഹായിച്ചു

കഴിഞ്ഞ ദിവസമായിരുന്നു ഈ വർഷത്തെ മിസ് കേരള മത്സരം നടന്നത്. കൊച്ചിയിൽ കാർ അപാകത്തിൽ മരണപ്പെട്ട മുൻ മിസ് കേരള ആൻസി കബീറിനെയും റണ്ണറപ്പ് അഞ്ജന ഷാജനെയും ഓർത്തുകൊണ്ടായിരുന്നു ഇത്തവണത്തെ മിസ് കേരള മത്സരം…

കഴിഞ്ഞ ദിവസമായിരുന്നു ഈ വർഷത്തെ മിസ് കേരള മത്സരം നടന്നത്. കൊച്ചിയിൽ കാർ അപാകത്തിൽ മരണപ്പെട്ട മുൻ മിസ് കേരള ആൻസി കബീറിനെയും റണ്ണറപ്പ് അഞ്ജന ഷാജനെയും ഓർത്തുകൊണ്ടായിരുന്നു ഇത്തവണത്തെ മിസ് കേരള മത്സരം അരംഭിച്ചത്. തലശേരിക്കാരിയായ ഗോപിക സുരേഷ് ആണ് ഇത്തവണ മിസ് കേരള സൗന്ദര്യ പട്ടം ചൂടിയത്. ഐടി പ്രഫഷനൽ സുരേഷ് ഭാസ്കറിന്റെയും ബെംഗളുരുവിൽ പ്രീസ്കൂൾ നടത്തുന്ന ബിന്ദു സുരേഷിന്റെയും മകളാണ് ഗോപിക സുരേഷ്.

സഹോദരൻ പൈലറ്റ് പരിശീലനത്തിനുള്ള തയാറെടുപ്പിലാണ്. ബെംഗളുരുവിൽ സിഎംആർ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ക്ലിനിക്കൽ സൈക്കോളജി വിദ്യാർഥിനിയാണ് ഗോപിക. പുതിയ കാലത്തിന്റെ ശാപമായി മാറുന്ന ലഹരി ഇത്രയധികം വ്യാപകമാകുന്നതിൽ ആർക്കാണ് ഉത്തരവാദിത്തം? എന്നതായിരുന്നു മിസ് കേരള 2021 മത്സരത്തിലെ അവസാന ചോദ്യം.

ഗൗരവമുള്ള ചോദ്യത്തിന് ഏറ്റവും മികച്ച ഉത്തരം നൽകിയതാണ് ഗോപിക സുരേഷിനെ വിജയിയാക്കി മാറ്റിയത്. ‘ലഹരിയുടെ ദൂഷ്യങ്ങൾ വിദ്യാർഥികളായിരിക്കുമ്പോൾ അവരെ പഠിപ്പിക്കാത്തവർ ആരോ അവരാണ് ഉത്തരവാദികൾ എന്നായിരുന്നു ഗോപികയുടെ ഉത്തരം. സൈക്കോളജി പഠനം മിസ് കേരള കിരീടം ചൂടാൻ സഹായിച്ചുവെന്ന് ഗോപിക പറയുന്നു.