നെഞ്ച് വേദന; മുതിർന്ന നടൻ മിഥുൻ ചക്രബർത്തി അപ്പോളോ ആശുപത്രിയിൽ

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മുതിർന്ന നടൻ മിഥുൻ ചക്രബർത്തിയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചാണ് നെഞ്ചുവേദനയെ തുടർന്ന് കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. ബം​ഗാളി സിനിമയിലെ അതിയാകന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കുടുംബമോ ആശുപത്രി അധികൃതരോ പുറത്തുവിട്ടിട്ടില്ല.

1976 മുതൽ ഇന്ത്യൻ ചലച്ചിത്രമേഖലയിൽ സജീവ മുഖമാണ് മിഥുൻ ചക്രബർത്തി. ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് മിഥുൻ ബിജെപിയിൽ ചേർന്നിരുന്നു. അമിത് ഷാ വീട്ടിലെത്തി സന്ദർശിച്ചതിന് പിന്നാലെയാണ് മിഥുൻ ചക്രബർത്തി ബിജെപിയിൽ ചേർന്നത്.

ഡിസ്കോ ഡാൻസർ, ജംഗ്, പ്രേം പ്രതിഗ്യ, പ്യാർ ജുക്താ നഹിൻ, മർദ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മിഥുൻ ചക്രബർത്തി ഇന്ത്യയൊട്ടാകെ അറിയപ്പെട്ടത്. ഈ വർഷം പത്മഭൂഷൺ പുരസ്‌കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.