എന്റെ ജീവിതത്തിലെ വലിയ ബോണസാണ് ഭർത്താവ്! എല്ലാ പെൺകുട്ടികൾക്കും ലഭിക്കാത്ത ആ ഒരു കാര്യം എനിക്ക് ലഭിക്കുന്നുണ്ട് , മിയ 

മലയാളികളുടെ പ്രിയങ്കരിയായ നടി മിയ ജോർജ്, ഇപ്പോൾ തന്റെ ഭർത്താവിനെയും, വീട്ടുകാരെയും കുറിച്ച് തുറന്നു പറയുകയാണ് റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിൽ. മിക്ക നടിമാരും വിവാഹശേഷം സിനിമയിൽ നിന്നും പിന്മാറും, എന്നാൽ എന്റെ ജീവിതത്തിൽ അതുണ്ടായിട്ടില്ല, എന്റെ എല്ലാ കാര്യത്തിനും നല്ല സപ്പോർട്ട് ആണ് ഭർത്താവും കുടുംബവും. അതുപോലെ ഡെലിവറി കഴിഞ്ഞതിനു ശേഷവും എനിക്ക് എന്റെ അഭിനയം തുടരാൻ സാധിക്കുന്നുണ്ട് മിയ പറയുന്നു

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബോണസ് എന്ന് പറയുന്നത് എന്റെ ഭർത്താവ് അശ്വിൻ ആണ്, അദ്ദേഹം എനിക്ക് നല്കുന്ന പിന്തുണ വളരെ വലുതാണ്, ഞാൻ ഷൂട്ടിങ്ങിനെ പോകുന്ന സമയത്തു എന്റെ വീട്ടിൽ ആയാലും, അദ്ദേഹത്തിന്റെ വീട്ടിൽ ആയാലും കുഞ്ഞിനെ നോക്കിക്കൊള്ളും, മകൻ അവുരുടെ അടുത്ത് ഹാപ്പി ആണ്, ഓരോ പെൺകുട്ടികൾ ജോലിക്ക് പോകുമ്പോൾ കുഞ്ഞിനെ നോക്കുന്ന കാര്യത്തിൽ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്

ദൈവം സഹായിച്ച എല്ലാ പെൺകുട്ടികൾക്കും കിട്ടാത്ത ഒരു കാര്യം എനിക്ക് ധാരളം ലഭിക്കുന്നുണ്ട്, ഭർത്താവിന്റെയും,അദ്ദേഹത്തിന്റെ കുടുംബക്കാരുടയും പിന്തുണ. അത് ചിലപ്പോൾ വിവാഹിതരായ മറ്റു പെൺകുട്ടികൾക്ക് ലഭിക്കണമെന്നില്ല മിയ പറയുന്നു, ഇപ്പോൾ മലയാളത്തിന് പുറമെ മറ്റു ഭാഷ ചിത്രങ്ങളിലും താരം സജ്ജീവമായി തുടരുകയാണ്