എല്ലാവർക്കും നിവിനോട് കാര്യങ്ങൾ ചോദിച്ചാൽ മതി! ഒരു പട്ടിക്കും നമ്മളെ വേണ്ട, വലിയ വിഷമം ഉണ്ടാക്കി, വിനയ് ഫോർട്ട് 

നിവിൻ പോളി, വിനയ് ഫോർട്ട് എന്നിവർ അഭിനയിച്ച ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ തീയറ്ററുകളിൽ സമ്മിശ്രപ്രേഷക പ്രതികരണം ലഭിച്ച ചിത്രങ്ങളിൽ ഒന്നാണ്, എന്നാൽ ഈ ചിത്രത്തിന്റെ വാർത്താസമ്മേളനത്തിൽ വിനയ് ഫോർട്ടിന്റെ ലുക്ക് സോഷ്യൽ മീഡിയിൽ…

നിവിൻ പോളി, വിനയ് ഫോർട്ട് എന്നിവർ അഭിനയിച്ച ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ തീയറ്ററുകളിൽ സമ്മിശ്രപ്രേഷക പ്രതികരണം ലഭിച്ച ചിത്രങ്ങളിൽ ഒന്നാണ്, എന്നാൽ ഈ ചിത്രത്തിന്റെ വാർത്താസമ്മേളനത്തിൽ വിനയ് ഫോർട്ടിന്റെ ലുക്ക് സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആയിരുന്നു, എന്നാൽ അങ്ങനെ വൈറൽ ആകാനുണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ് വിനയ് ഫോർട്ട്. താൻ അങ്ങനെ പോലും ഇരുന്നിട്ട് ഒരാളെ പോലും തന്നോടൊരു ചോദ്യം പോലും ചോദിച്ചിരുന്നില്ല.

എല്ലാവരും നിവിനോട് ആയിരുന്നു ചോദ്യങ്ങളെല്ലാം എനിക്കവിടെ ഇരുന്ന് ബോറടിയും തുടങ്ങി, ആ വേദിയിൽ നിവിൻ ഉള്ളപ്പോൾ എല്ലാവര്കും നിവിനോട് മാത്രം കാര്യങ്ങൾ ചോദിച്ചാൽ മതി , ഒരുപട്ടിക്കും എന്നെ വേണ്ട, ആർക്കും ഞാൻ പറയുന്നത് ഒന്നും കേൾക്കുകയും വേണ്ട ,ശരിക്കും വിഷമം ഉണ്ടാക്കി

എല്ലാവരും ഒരുപാട് കാര്യങ്ങൾ നിവിനോടാണ് ചോദിക്കുന്നത്,ആ വേദിയിൽ ഇരുന്ന് ഞാൻ ബോറടിച്ചു, പിന്നെ ഞാൻ അങ്ങനെ ഇരുന്നപോയതാണ്, ഇത് കണ്ടു എന്റെ ഭാര്യപോലും ചോദിച്ചു, എന്താണ് ചുണ്ട് അങ്ങനെ വെച്ചതെന്ന്, എന്റെ മീശ ആണെങ്കിൽ ഒരു വിജാഗിരിപോലെയാണ്, അതിന്റെ കൂടെ ആ ചുണ്ടും അങ്ങനെ വെച്ചപ്പോൾ അത് വൈറൽ ആയി മാറി നടൻ പറയുന്നു.