വിമാനത്തിൽ അമ്മയ്ക്ക് മകന്റെ സർപ്രൈസ്; ഹൃദയംനിറഞ്ഞ് സോഷ്യൽമീഡിയ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ ഉണ്ടായിരുന്നു. ദുബായിൽ നിന്ന് എത്തിയ മകൻ നേരെ മീൻ മാർക്കറ്റിൽ ചെന്ന് മീൻ വിൽക്കുകയായിരുന്ന അമ്മയ്ക്ക് സർപ്രൈസ് കൊടുത്ത വീഡിയോ.ആ വിഡി കണ്ടവരല്ലെ…

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ ഉണ്ടായിരുന്നു. ദുബായിൽ നിന്ന് എത്തിയ മകൻ നേരെ മീൻ മാർക്കറ്റിൽ ചെന്ന് മീൻ വിൽക്കുകയായിരുന്ന അമ്മയ്ക്ക് സർപ്രൈസ് കൊടുത്ത വീഡിയോ.ആ വിഡി കണ്ടവരല്ലെ അമ്മയെയും മകനെയും പ്രസംസിച്ചു കൊണ്ടും സ്നേഹം പ്രകടിപ്പിച്ചുകൊണ്ടുംനാണ് എത്തിയിരുന്നത്.ഇപ്പോൾ അത്തരത്തിൽ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.ഇതും അമ്മയ്ക്ക് സർപ്രൈസ് നൽകുന്ന മകനാണ്. വിമൽ ശശിധരൻ എന്ന പൈലറ്റാണ് തന്റെ അമ്മയ്ക്ക് സർപ്രൈസ് നൽകുന്നത്. ഹൃദയസ്പർശിയായ വീഡിയോ വൻ വൈറലായി മാറി . വീഡിയോ കണ്ടവരൊക്കെ ഈ മകനെ അഭിനന്ദിക്കുകയാണ്. 1.3 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. ഒരു ലക്ഷത്തിലധികം ലൈക്കുകളും ഉണ്ട്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ആരംഭിക്കുന്നത് ഇങ്ങനെ ആണ്.ഒരു സ്ത്രീ വിമാനത്തിലേക്ക് കയറുന്നത് കാണാം, ഫ്‌ളൈറ്റിലെ ജീവനക്കാർ അവരെ സ്വീകരിക്കുന്നു. എന്നാൽ പെട്ടെന്നാണ് ആ സർപ്രൈസ് വരുന്നത്. ആ വിമാനം പറത്തുന്നത് പൈലറ്റ് അവരുടെ മകനായിരുന്നു.അക്കാര്യം വിമലിന്റെ  അമ്മയ്ക്ക്  അറിയില്ലായിരുന്നു. പെട്ടെന്നാണ് മകൻ അമ്മയുടെ മുന്നിലേക്ക് വന്നത്.

മകനെ കണ്ട അമ്മ ശരിക്കും അതഭുതപ്പെട്ടു. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു. വിമനാത്തിൽ വെച്ച് അമ്മയ്ക്ക് ഇങ്ങനെ ഒരു സർപ്രൈസ് നൽകി എന്നും  അമ്മയുടെ  കണ്ണുകളിലെ കണ്ണീർ എല്ലാം പറയുന്നെണ്ടെന്നും ഈ നിമിഷം തന്റെ ജീവിതത്തിലെ അസുലഭസുന്ദര മുഹൂർത്തമാണെന്നും കുറിച്ചു കൊണ്ടാണ് വിമൽ  ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. എന്തൊരു മനോഹരമായ നിമിഷം, ഒരമ്മയെ സംബന്ധിച്ച് ഇത് എത്ര സന്തോഷകരമായ നിമിഷമായിരിക്കും എന്നാണ് ഒരാൾ കുറിച്ചത്. ഇങ്ങനൊരു മകൻ നിങ്ങളുടെ ഭാഗ്യമാണ് എന്നായിരുന്നു മറ്റൊരാൾ എഴുതിയത്. നിങ്ങളെക്കുറിച്ചോർത്ത് ആ അമ്മ എന്തുമാത്രം സന്തോഷിക്കുന്നുണ്ടാവും എന്നാണ് മറ്റൊരാൾ എഴുതിയത്‌. നഅടിയും നർത്തകിയുമായ ഉത്തര ഉണ്ണിയും കമന്റുമായി എത്തിയിട്ടുണ്ട്. ഞാൻ ഈ ഫ്ലലൈറ്റിൽ ഉണ്ട് അത് കൊണ്ട് സ്പീഡ് കുറച്ച പോകണമെന്നായിരിക്കും ‘അമ്മ മകനോട് പറഞ്ഞതെന്നാണ് മറ്റൊരാളുടെ കമന്റ്.  അതുപോലെ ദുബായിൽ നിന്ന് തന്റെ അമ്മയെ കാണാൻ മീൻ മാർക്കറ്റിലെത്തിയ മകന്റെ വീഡിയോ സോഷ്യൽമീഡിയയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ ഒരു വീഡിയോ ആയിരുന്നു. മുഖം മറച്ചുകൊണ്ടായിരുന്നു മകൻ എത്തിയത്. മീൻ വിൽക്കുകയായിരുന്ന അമ്മയുടെ അടുത്തെത്തി മീനിന്റെ വില ചോദിക്കുന്നു.അമ്മ മകനാണ് എന്ന് മനലസ്സിലാവാതെ മീനിന്റെ വില പറയുന്നു. മീൻ പൊതിയാൻ നിൽക്കുമ്പോഴായിരുന്നു അമ്മയ്ക്ക് സംശയം തോന്നിയത്. മകന്റെ മാസ്ക്ക് മാറ്റി നോക്കുന്ന അമ്മ മകനെ കണ്ടയുടൻ കരയുകയാണ്. അമ്മയെ മകൻ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.