ഓസ്‌കാർ ജേതാക്കൾക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ ഇന്ന് ലോകത്തിന്റെ നെറുകളിലാണ്. രണ്ട് ഓസ്‌കർ പുരസ്‌കാരങ്ങളാണ് ഇക്കുറി ഇന്ത്യ നേടിയത്.ദ എലഫന്റ് വിസ്പറേഴ്‌സ്’ ഡോക്യുമെന്ററി ഷോർട് ഫിലിം വിഭാഗത്തിലും ‘ആർആർആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനിൽ സോംഗ് വിഭാഗത്തിലുമാണ് ഓസ്‌കർ പുരസ്‌കാരം…

ഇന്ത്യ ഇന്ന് ലോകത്തിന്റെ നെറുകളിലാണ്. രണ്ട് ഓസ്‌കർ പുരസ്‌കാരങ്ങളാണ് ഇക്കുറി ഇന്ത്യ നേടിയത്.ദ എലഫന്റ് വിസ്പറേഴ്‌സ്’ ഡോക്യുമെന്ററി ഷോർട് ഫിലിം വിഭാഗത്തിലും ‘ആർആർആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനിൽ സോംഗ് വിഭാഗത്തിലുമാണ് ഓസ്‌കർ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഓസ്‌കർ പുരസ്‌കാര വിജയികളെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിജയികൾക്ക് അഭിനന്ദമവുമായി എത്തിയിരിക്കുന്നത് ” അസാധാരണമായ നേട്ടമാണ് ഇത്. ‘നാട്ടു നാട്ടു’ എന്ന ഗാനത്തിൻറെ ജനപ്രീതി ഇന്ന് ആഗോളതലത്തിലാണ്. വരും വർഷങ്ങളിൽ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു ഗാനമായിരിക്കും നാട്ടു നാട്ടു. ഇതിന്റെ വിജയത്തിൽ അണിയറക്കാർക്ക് അഭിനന്ദനം അറിയിക്കുന്നുവെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.


ഓസ്‌കാറിന്റെ ഔദ്യോഗിക ട്വീറ്റ് റീട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ബെസ്റ്റ് ഡോക്യുമെൻററി ഷോർട്ട് ഫിലിമിനുള്ള ഓസ്‌കാർ നേടിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ മുഴുവൻ ടീമിനും അഭിനന്ദനം അറിയിക്കുന്നു. സുസ്ഥിര വികസനത്തിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും പ്രാധാന്യം ഡോക്യുമെൻററി മനോഹരമായി ഉയർത്തി കാട്ടുന്നുണ്ടെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു