ഇതാ ആരാധകര്‍ കാണാന്‍ കൊതിച്ച മോഹന്‍ലാലിന്റെ അത്യാഢംബര ഫ്‌ലാറ്റ്!!! വീഡിയോ

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ താരവിസ്മയം മോഹന്‍ലാല്‍ കൊച്ചിയില്‍ പുതിയ ഫ്‌ലാറ്റ് സ്വന്തമാക്കിയത്. കൊച്ചി കുണ്ടന്നൂരിലുള്ള ഐഡന്റിറ്റി സമുച്ഛയത്തിലാണ് താരത്തിന്റെ അത്യാഢംബര സൗകര്യങ്ങളുള്ള ഫ്‌ലാറ്റ്. ബുധനാഴ്ചയായിരുന്നു പുതിയ ഫ്‌ലാറ്റിന്റെ പാലുകാച്ചല്‍. ക്ഷണിക്കപ്പെട്ട അന്‍പതോളം ആളുകള്‍ മാത്രമായിരുന്നു ചടങ്ങ്.

ഇപ്പോഴിതാ ആരാധകര്‍ കാണാന്‍ കൊതിച്ച താരത്തിന്റെ പുതിയ വസതിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ അനീഷ് ഉപാസന.

ലാംബ്രട്ട സ്‌കൂട്ടറാണ് ഫ്‌ലാറ്റിന്റെ ഹൈലൈറ്റ്. രാജാവിന്റെ മകന്‍ സിനിമയിലെ ഡയലോഗ് അനുസ്മരിപ്പിക്കുന്ന 2255 നമ്പറുള്ള സ്‌കൂട്ടറാണ് വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നത്. ഇത് ഫ്‌ലാറ്റിന്റെ എന്‍ട്രന്‍സില്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇട്ടിമാണി സിനിമയില്‍ താരം ഉപയോഗിച്ച സ്‌കൂട്ടര്‍ കൂടിയാണ് ഇത്.

ഗസ്റ്റ് ലിവിങ്, ഡൈനിങ്, പൂജാ റൂം, പാന്‍ട്രി കിച്ചന്‍, വര്‍ക്കിങ് കിച്ചന്‍ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. പാചകത്തില്‍ പരീക്ഷണങ്ങള്‍ നടത്താറുള്ള താരം അത്യാധുനിക സൗകര്യങ്ങളോടെ വിപുലമായാണ് കിച്ചന്‍ ഒരുക്കിയിരിക്കുന്നത്.
ആഡംബരം നിറയുന്ന നാല് കിടപ്പുമുറികളും ഫ്ളാറ്റിലുണ്ട്. ഇതുകൂടാതെ മേക്കപ്പ് റൂം, സ്റ്റാഫ് റൂമും തുടങ്ങിയ സൗകര്യങ്ങളും അടങ്ങിയതാണ് താരത്തിന്റെ പുതിയ വീട്. വീഡിയോ ഇതിനകം തന്നെ വൈറലായിരിക്കുകയാണ്.