താൻ സ്ത്രീധനം വാങ്ങിയില്ല; മകൾക്കും നൽകില്ല; നിലപാട് വ്യക്തമാക്കി മോഹൻലാൽ

ഈയടുത്ത സ്ത്രീധനവും  സ്ത്രീധനമരണങ്ങളും തുടരെ തുടരെ വാർത്തയായിക്കിക്കോണ്ടിരിക്കുകയാണ്. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് നടൻ മോഹനലാൽ.  സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച ഒരാളല്ല താനെന്നും തന്റെ മകൾ വിവാഹം കഴിക്കുമ്പോഴും സ്ത്രീധനം എന്ന  ഒരു കാര്യം ഉണ്ടാകില്ലെന്നും  മോഹൻലാൽ വ്യക്തമാക്കി . ‘നേര്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട്    നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ സ്ത്രീധനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്.  ഒരുപാട് സിനിമകളിൽ സ്ത്രീധനത്തിനെതിരെ സംസാരിച്ച തന്റെ ഉള്ളിൽ എപ്പോഴും ഇത്തരം കാര്യങ്ങളെപ്പറ്റി ഒരു സംഘർഷം ഉണ്ടാകാറുണ്ടെന്നും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശരിയല്ല എന്നും മോഹൻലാൽ പറഞ്ഞു. ‘നേര്’ എന്ന സിനിമ സമൂഹത്തിലെ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ആണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ സ്ത്രീധനം എന്ന സമ്പ്രദായത്തെക്കുറിച്ച് എന്താണ് അഭിപ്രായവും എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു മോഹൻലാലിന്റെ മറുപടി.

‘‘ഞാൻ സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്. എന്റെ മകൾക്ക് കല്യാണം കഴിക്കാനും അങ്ങനെ ഒന്നും ഉണ്ടാകില്ല  എന്നും   അത് ശരിയല്ല എന്നുതന്നെയാണ് തൻറെ  അഭിപ്രായം എന്നും മോഹൻലാൽ പറഞ്ഞു. ജീത്തു ജോസഫ്ഉം ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നുണ്ട്.
ഇപ്പോഴുള്ള പെൺകുട്ടികൾ മാനസികമായി ശക്തിയുള്ളവരാണെന്നും ചില പെൺകുട്ടികൾ ഇമോഷനലി പെട്ടുപോകുന്നതാണെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു. ‘‘ഇപ്പോൾ കാര്യങ്ങൾ പഴയതുപോലെ അല്ല.  ഇപ്പോൾ പെൺകുട്ടികളും സ്ട്രോങ്ങ് ആണ്. തനിക്ക് രണ്ടു പെൺകുട്ടികൾ ആണ്. സ്ത്രീധനം ചോദിക്കുന്നവനെ ഞാൻ കെട്ടില്ല എന്ന് അവർ തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്.  പക്ഷേ ചില പെൺകുട്ടികൾ ഇമോഷനലി പെട്ടുപോയിക്കാണും.  പക്ഷേ സമൂഹത്തിൽ ഇപ്പോൾ  ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്ന്  ജീത്തു ജോസഫ് പറഞ്ഞു. ഒരുപാട് സിനിമയിൽ  സ്ത്രീധനത്തിനും സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളാക്കും എതിരെ  പറയുന്ന ഒരാളെന്ന നിലയ്ക്ക് ഉള്ളിൽ ഒരു സംഘർഷം ഉണ്ടെന്നും  ഒരു നടൻ എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ തനിക്ക്  മാനസികമായി ഭയങ്കര സങ്കടം തോന്നുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു .

ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത കേൾക്കുമ്പോൾ, അവനെ എങ്ങനെയെങ്കിലും പിടിച്ചോ എന്നാണു നമുക്ക് കേൾക്കേണ്ടത് എന്നും  സമൂഹത്തിലുണ്ടാകുന്ന ഇത്തരം കുറ്റകൃത്യങ്ങളോട് നമുക്ക് ഒരുതരത്തിലുമുള്ള താല്പര്യമില്ല എന്നും .  അങ്ങനെ സമൂഹത്തിൽ ഉണ്ടാകുന്ന ഒരു കുറ്റകൃത്യത്തെ പിടിച്ചു നിർത്തുന്ന ഒരു സിനിമകൂടിയാണ് നേര്.’’മോഹൻലാൽ പറയുന്നു. എന്തായാലും കരിയറിൽ മോ​ഹൻലാലിന്റെ ശക്തമായ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. നേരില്‍ ട്വിസ്റ്റോ സസപെന്‍സോ പ്രതീക്ഷിക്കരുതെന്നും അതൊരു ത്രില്ലര്‍ സിനിമ അല്ലെന്നും സംവിധായകന്‍ ജീത്തു ജോസഫ് പറയുഎംപോലും എന്തെങ്കിലുമൊക്കെ കാണും എന്നാണു പ്രേക്ഷകർ കരുതുന്നത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് ഓവര്‍ ഹൈപ്പ് കാരണം അതില്‍ ട്വിസ്റ്റ് ഒന്നും ഇല്ലെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ആ കാരണം കൊണ്ട് താന്‍ ഇപ്പോള്‍ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കുന്നില്ല എന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു. എന്ത് തന്നെ ആയാലും  തുടരെ പരാജയങ്ങൾ വന്നതിനാൽ മോഹൻലാലിൽ കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്. താരത്തിന്റെ സിനിമകൾ ബോക്സ് ഓഫീസിൽ കൂപ്പുകുത്തുന്നത് ആരാധകർക്കുണ്ടാക്കുന്ന നിരാശ ചെറുതല്ല. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് മോഹൻലാലിന്റെ കരിയർ ​ഗ്രാഫിനെക്കുറിച്ച് നടക്കാറുള്ളത്. എന്നാൽ ഇത്തരം വിമർശനങ്ങളൊന്നും മോ​ഹൻലാൽ കാര്യമാക്കുന്നില്ല. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ കാത്തിരിക്കുന്നത്.