‘ഞാൻ തൃശൂർക്കാരനല്ല എനിക്ക് അറിയാവുന്ന രീതിയിലെ പറയാന്‍ പറ്റൂ’; രഞ്ജിത്തിന് മറുപടിയുമായി മോഹന്‍ലാല്‍

തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ ബോറാണെന്ന സംവിധായകന്‍ രഞ്ജിത്തിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് മോഹന്‍ലാല്‍. താന്‍ തൃശൂര്‍കാരന്‍ അല്ലല്ലോ. തനിക്ക് അറിയാവുന്ന രീതിയിലെ ആ ഭാഷ പറയാന്‍ പറ്റൂ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. നേരിന്റെ പ്രമോഷനുമായി…

തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ ബോറാണെന്ന സംവിധായകന്‍ രഞ്ജിത്തിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് മോഹന്‍ലാല്‍. താന്‍ തൃശൂര്‍കാരന്‍ അല്ലല്ലോ. തനിക്ക് അറിയാവുന്ന രീതിയിലെ ആ ഭാഷ പറയാന്‍ പറ്റൂ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. നേരിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട്  നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ഈ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. താന്‍ തൃശൂരുകാരനല്ലെന്നും സംവിധായകന്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് താന്‍ ചെയ്തിട്ടുള്ളതെന്നും മോഹൻലാൽ  പറഞ്ഞു.  മോഹന്‍ലാലിന്റെ വാക്കുകൾ ഇങ്ങനെ ആണ്.

ഞാന്‍ തൃശൂര്‍കാരന്‍ അല്ലല്ലോ. ഇതൊരു make belif അല്ലേ. താൻ  രഞ്ജിത്തിനെ  ചലഞ്ച് ചെയ്‌തൊന്നും പറയുകയല്ല എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു . തനിക്ക് ആ സമയത്ത് പദ്മരാജന്‍ എന്ന സംവിധായകൻ  പറഞ്ഞ തന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്തത്. ലക്ഷ കണക്കിന് ആളുകള്‍ കണ്ട സിനിമയാണ് അതെന്നും . താൻ തൃശൂര്‍കാരന്‍ അല്ലല്ലോ അപ്പോള്‍ പിന്നെ തനിക്ക് അറിയാവുന്ന രീതിയില്‍ അല്ലേ അത് പറയാന്‍ പറ്റൂ എന്നും  പിന്നെ  അന്ന് തനിക്ക്  അത് കറക്ട് ചെയ്ത് തരാന്‍ ആളില്ലായിരുന്നു എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. പിന്നെ പദ്മരാജന്‍  തൃശൂര്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ഉണ്ടായിരുന്ന ആളാണ്. അവിടെ ഏറ്റവും അധികം സൗഹൃദം ഉള്ള ആളാണ്. തൃശൂര്‍കാരായ ഒരുപാട് പേര്‍ നില്‍ക്കുമ്പോഴാണ് നമ്മള്‍ സംസാരിച്ചത്. പിന്നെ തൃശൂര്‍കാരെല്ലാ അങ്ങനത്തെ തൃശൂര്‍ ഭാഷ സംസാരിക്കാറൊന്നും ഇല്ല. പല സ്ഥലത്തും അത് മോക്ക് ചെയ്തിട്ട് നമ്മള്‍ ആ സിനിമയില്‍ കാണിച്ചിട്ടുണ്ട് എന്നും മോഹൻലാൽ പറഞ്ഞു . അതേസമയം  തൂവാനത്തുമ്പികളില്‍ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ മികച്ചതായിരുന്നില്ല എന്നാണ്  രഞ്ജിത്ത്. മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ ബോറാണ്. പദ്മരാജൻ  അതൊന്നും തിരുത്താനും ശ്രമിച്ചിട്ടില്ല. മോഹന്‍ലാലും അതിന് തയ്യാറായിട്ടില്ല. ഭാഷയെ ഇമിറ്റേറ്റ് ചെയ്യാനാണ് ശ്രമിച്ചത്. നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്നൊന്നും മോഹൻലാലിന്റെ ടോണിൽ  പറയുന്നവരല്ല തൃശൂരുകാര്‍ എന്നും രഞ്ജിത്ത്അഭിമുഖത്തില്‍ പറഞ്ഞു. അതെ സമയം പത്മരാജന്റെ തന്നെ സാഹിത്യത്തിലാണ് ഇതേ ജയകൃഷ്ണന്‍ ക്ലാരയോട് സംസാരിക്കുന്നത് എന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തിരുന്നു.

പക്ഷെ  മോഹന്‍ലാലിന്റെ ഭാഷയ്ക്ക് അയാളുടേതായ താളമുണ്ട് എന്നും  കണ്‍വിന്‍സിംഗായ ആക്ടറാണ് എന്നും  പല കഥാപാത്രങ്ങളിലും അദ്ദേഹമത് തെളിയിച്ചതാണ്. പക്ഷേ തൃശൂര്‍ ഭാഷയെ തൂവാനത്തുമ്പികളില്‍ ലാല്‍ അനുകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത് എന്നുമായിരുന്നു രഞ്ജിത്ത് പറഞ്ഞത് . അതെ സമയം മോഹൻലാലിനെയും മമ്മൂട്ടിയെയും പാട്ടി മറ്റൊരു കാര്യവും രഞ്ജിത്ത് പറഞ്ഞകിരുന്നു. മോഹന്‍ലാല്‍ കംഫര്‍ട്ട്‌സോണില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. ക്യാമറയില്‍ നൂറുപേരെ ഇടിക്കുന്ന ആളാണ്. പക്ഷേ മോഹൻലാലിന് ഇപ്പോഴും ക്രൗഡിന് മുന്നില്‍ വരാന്‍ മടിയാണ്. മോഹൻലാല്‍ എപ്പോഴും അടുപ്പമുള്ളവരുടെ അടുത്ത് മാത്രമേ കംഫര്‍ട്ട് ആകൂ. വര്‍ഷങ്ങളായി മോഹൻലാലിനെ അറിയാം. അദ്ദേഹം അങ്ങനെ ഒരു മനുഷ്യനാണ് എന്ന് രജിത് പറഞ്ഞു . അതേസമയം നേര്‍ വിപരീതമാണ് മമ്മൂട്ടി എന്നും . ഭാഷയുടെ കാര്യത്തിലും ശ്രദ്ധാലുവാണ് മമ്മൂട്ടി. ചോദിക്കുകയും, മനസ്സിലാക്കുകയും ചെയ്യുന്ന, എങ്ങനെ നമ്മളെ അത്ഭുതപ്പെടുത്താമെന്ന് ശ്രമിക്കുന്ന താരമാണ് മമ്മൂട്ടിഎന്നും രഞ്ജിത്ത് പറഞ്ഞു . ആള്‍ക്കാരുണ്ടാകുന്നതാണ് മമ്മൂട്ടിക്ക് ഇഷ്ടം എന്നും സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. അതേസമയം രഞ്ജിത്തിന് മറുപടിയുമായി പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ രംഗത്ത് വന്നു.സിനിമയെ അല്ല അതിന്റെ ഭാഷയെ ആണ് രഞ്ജിത്ത് വിമര്‍ശിച്ചത്. അതിനുള്ള അവകാശം അദ്ദേഹത്തിനുണ്ടാകുമെന്നും അനന്തപത്മനാഭന്‍ വ്യക്തമാക്കി. രഞ്ജിത്ത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. ആ സ്ലാംഗില്‍ പിതാവ് കടും പിടിത്തമൊഴിവാക്കിയത് മനപ്പൂര്‍വമായിരുന്നുവെന്നും അനന്തപത്മനാഭന്‍ പറഞ്ഞു