ഒരു മനുഷ്യൻ ചെയ്‌യേണ്ട ധർമ്മമാണ് അത്! എന്നെ കാണുമ്പോൾ ഒരാൾ ചിരിച്ചില്ലെങ്കിൽ എനിക്ക് വലിയ സങ്കടമാണ്, മോഹൻലാൽ 

മലയാള സിനിമയിൽ ഒരുപാടു സൗഹൃദ കൂട്ടായ്മകൾ നമ്മൾ കണ്ടിട്ടുണ്ട്, അതുപോലെ സിനിമയിൽ ആയാലും ,പുറത്തായാലും നിരവധി സൗഹൃദ൦ കാത്തു സൂക്ഷിക്കുന്ന ഒരാൾ ആണ് നടൻ മോഹൻലാൽ, ഇപ്പോൾ അദ്ദേഹം എങ്ങെനയാണ് ഒരു സൗഹൃദം കാത്തുസൂക്ഷിക്കേണ്ടത് എന്നതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധേയം ആകുന്നത്. ഒരാളോട് നമ്മൾ സന്തോഷമായി,സ്നേഹത്തോടു ചിരിച്ചു പെരുമാറുക അതാണ് സൗഹൃദത്തിൽ മെയിൻ വേണ്ടത് മോഹൻലാൽ പറയുന്നു

ഒരു മനുഷ്യൻ ചെയ്‌യേണ്ട ധർമ്മം എന്ന് പറയുന്നത് നമ്മളുടെ സൗഹൃദം കാത്തുസൂക്ഷിക്കുക എന്നതാണ്, എന്നെ കാണുമ്പോൾ ഒരാൾ ചിരിച്ചില്ലെങ്കിൽ എനിക്ക് സങ്കടം വരും, അതുപോലെ ആയിരിക്കും മറ്റൊരാൾക്കും , നമ്മൾ ഒരാളോട് നല്ല സ്നേഹമായി ചിരിച്ചുകൊണ്ട് പെരുമാറുക അതുകൊണ്ടു നമ്മൾക്ക് ഒരു നഷ്ട്ടവും സംഭവിക്കില്ല, എന്നാൽ നേര് തിരിച്ചാണെങ്കിൽ അവർക്ക് വലിയ സങ്കടമായിരിക്കും ഉണ്ടാകുന്നത്

നമ്മൾ വളരെ സന്തോഷമായി ഇരിക്കണമെങ്കിൽ മറ്റുള്ളവരോട് നന്നായി പെരുമാറുക. എനിക്ക് എപ്പോളും സന്തോഷമായിരിക്കുന്നത് ആണിഷ്ടം, പിന്നെ എനിക്ക് എന്റേതായ ചില കാര്യങ്ങൾ ഉണ്ട്, പക്ഷെ അതൊക്ക എന്റെ പേർഴ്‌സണൽ കാര്യങ്ങളാണ് ,അത് മറ്റുള്ളവരെ  അറിയിക്കാതെ മുന്നോട്ട് കൊണ്ട് പോകുക അതാണ് എന്റെ രീതി, ഞാൻ എപ്പോളും സന്തോഷമായിരിക്കാൻ ആണ് ആഗ്രഹിക്കുന്നത്, അഥവാ ഒരു സീരിയസിനെസ്സ് എടുത്തു കഴിഞ്ഞാൽ എല്ലാ മൂടും മാറും ,നല്ല സൗഹൃദങ്ങൾ സന്തോഷമായി മുന്നോട്ട് കൊണ്ടുപോകുക അതാണ് മാനുഷിക ധർമ്മം മോഹൻലാൽ പറയുന്നു