ഇന്ത്യൻ സ്‌ക്രീനിൽ ഇതുവരെയും കാണിക്കാത്ത ഒന്നാണ് ഈ ചിത്രത്തിൽ കാണാൻ പോകുന്നത്! ലിജോ ആരാണെന്നു നമ്മൾ മനസിലാക്കാൻ പോകുന്നതേയുള്ളു, മോഹൻലാൽ 

പ്രേഷകരെല്ലാം ഉറ്റുനോക്കുന്ന ഒരു ചിത്ര൦ തന്നെയാണ് മോഹൻലാൽ നായകൻ ആയ ‘മലൈ കോട്ടൈ വാലിബൻ’ , ലിജോ പെല്ലിശ്ശേരി ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പാക്കപ്പ് വീഡിയോ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആയിരുന്നു. ഈ ഒരു ആഘോഷത്തിൽ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്.

ഇന്ത്യൻ സ്‌ക്രീനിൽ കാണാത്ത ഒന്ന് തന്നെയാണ് വാലിബനിൽ സൃഷ്ട്ടിച്ചിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ രീതിയിൽ തന്നെയാണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്, ലിജോ എന്താണെന്നു നമ്മൾ പഠിക്കാൻ പോകുന്നതേയുള്ളൂ. ലിജോ ആരാണെന്നും ഈ ചിത്രത്തിലൂടെ മനസിലാക്കൻ പോകുകയാണ്, എന്നെ ഈ ചിത്രത്തിലേക്ക് ക്ഷണിച്ചതിനു ഞാൻ ഒരുപാടു നന്ദി പറയുന്നു മോഹൻലാൽ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ഈ പാക്ക്പ്പ് ആഘോഷത്തിൽ ലിജോയും തന്റെ കൂടെ പ്രവർത്തിച്ചവർക്കും, അഭിനേതാക്കൾക്കും, നന്ദി പറയുകയും, ഒപ്പം പാക്ക് അപ്പ്‌ പറയുകയും ചെയ്യ്തു, ഈ സിനിമ എല്ലാവർക്കും അഭിമാനികാം കഴിയുന്ന ഒന്ന് തന്നെയാണ് എന്നാണ് ലിജോ ഈ പാക്കപ്പ് വേളയിൽ പറഞ്ഞതും.