ബൈസെപ്‌സ് വർക്കൗട്ടുമായി മോഹൻലാൽ; ലലേട്ടൻ കിടുവല്ലേയെന്ന ആരാധകർ!

തങ്ങളുടെ സിനിമക്കായി താരങ്ങൾ നടത്തുന്ന മേക്കോവറുകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. എല്ലാതരത്തിലും കഥാപാത്രമായി മാറാൻ പല നടിനടന്മാരും ചെയ്യാറുള്ള പരിശ്രമങ്ങൾ അതിശയിപ്പിക്കുന്നതാണ്. ഇപ്പോഴിതാ മലയാളത്തിൻറെ പ്രിയനടൻ മോഹൻലാലിൻറെ ഒരു കിടിലൻ വർക്കൗട്ട് വീഡിയോയാണ് സാഷ്യൽ…

തങ്ങളുടെ സിനിമക്കായി താരങ്ങൾ നടത്തുന്ന മേക്കോവറുകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. എല്ലാതരത്തിലും കഥാപാത്രമായി മാറാൻ പല നടിനടന്മാരും ചെയ്യാറുള്ള പരിശ്രമങ്ങൾ അതിശയിപ്പിക്കുന്നതാണ്. ഇപ്പോഴിതാ മലയാളത്തിൻറെ പ്രിയനടൻ മോഹൻലാലിൻറെ ഒരു കിടിലൻ വർക്കൗട്ട് വീഡിയോയാണ് സാഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.


താരത്തിന്റെ ഫിറ്റ്‌നസ് ട്രെയിനർ ഡോ. ജയ്‌സൺ പോൾസണുമൊത്ത് ബൈസെപ്‌സ് വ്യായാമം ചെയ്യുന്ന ലാലിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക.കൈകളുടെയും മസിലുകളുടെയും ശക്തി കൂട്ടുന്ന വ്യായാമമാണ് ബൈസെപ്‌സ് വർക്കൗട്ട്. പരിശീലനത്തിൻറെ വീഡിയോ മോഹൻലാലിന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേ സമയം ചിത്രീകരണം പൂർത്തിയായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈകോട്ടൈ വാലിബൻ എന്ന സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ഏറെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. വലിയ കായികാധ്വാനം വേണ്ടിവരുന്ന കഥാപാത്രമാണ് വാലിബനിൽ അദ്ദേഹം അവതരിപ്പിച്ചത്. കൈകളിലെ പ്രധാന മസിലുകളാണ് ബൈസെപ്‌സ് എന്നറിയപ്പെടുന്നത്. കൈയ്യുടെ മുന്നിൽ കാണുന്ന മസിലുകളായതിനാൽത്തന്നെ ജിമ്മിൽ പോകുന്ന പുരുഷന്മാർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏരിയയാണ് ബൈസെപ്‌സ്.