താനൂർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ

മലപ്പുറം താനൂരിൽ ഉണ്ടായ ബോട്ടപകട൦ കേരളജനതയെ മുഴുവൻ സങ്കടത്തിലാഴ്ത്തിയ ഒന്ന് തന്നെയാണ്, ഈ ഒരു ദുരന്തം എല്ലാം മേഖലയിലു൦ ഉൾപ്പെട്ട പ്രമുഖർ പ്രതികരണം നടത്തുകയും അതിനോടൊപ്പം അനുശോചനം അറിയിക്കുകയും ചെയ്യ്തു, ഇപ്പോൾ താനൂർ ദുരന്തത്തിൽ ഇരുപതിലധികം ആളുകളുടെ മരണത്തിൽ ദുഃഖിക്കാനും അനുശോചനം അറിയിപ്പിക്കാനും അഭിനയ വിസ്മയ താരം മോഹൻലാലും രംഗത്തു എത്തിയിരിക്കുകയാണ്.

താരം തന്റെ ഫേസ്ബുക് പേജിലൂടെ ആണ് ഈ ദുരന്തത്തിന് അനുശോചനം അറിയിച്ചെത്തിയിരിക്കുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ ,, വളരെയധികം വേദന ഉണ്ടാകുന്ന ദുരന്തം ആണ് താനൂരിൽ കഴിഞ്ഞ ദിവസം സംഭവിച്ചത്. ഇരുപതിലധികം മനുഷ്യ ജീവൻ ആണ് ഈ ദുന്തത്തിൽ നഷ്ട്ടപെട്ടത്. മരണ പെട്ടവരുടെ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു. ഹോസ്പിറ്റലിൽ ആയവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു മോഹൻലാൽ കുറിച്ചു.

മോഹൻലാലിനെ കൂടാതെ മമ്മൂട്ടിയും ഈ ദുരന്തത്തിൽ അനുശോചനം അറിയിച്ചെത്തിയിരുന്നു, ജീർണ്ണിച്ച ബോട്ടുകൾ സർവീസ് നടത്താൻ അനുവദിക്കുന്ന സർക്കാരിന്റെ അശ്രെദ്ധമായ നടപടികളെ വിമർശിക്കണമെന്നു അഭിനേതാക്കളോടു ആവശ്യപ്പെട്ട് ആളുകൾ കമെന്റ് ചെയ്യ്തു. ഈ ഒരു ദുരന്തത്തിനു നിരവധി പ്രതികരണവുമായി പല സാമൂഹിക മേഖലകളിൽ നിന്നും പ്രമുഖർ എത്തിയിരുന്നു.