പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്: മോഹൻലാൽ

മലയാള സിനിമയുടെ പ്രിയ കലാകാരന്‍ ഇന്നസെന്റ് വിടവാങ്ങി. വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങള്‍ ബാക്കിയാക്കി കാലയവനിയ്ക്ക് ഉള്ളിലേക്ക് ഇന്നസെന്റ് മറഞ്ഞപ്പോള്‍, മലയാളത്തിന് നഷ്ടമായത് മികച്ച ഒരു കാലാകാരനെയാണ്.…

മലയാള സിനിമയുടെ പ്രിയ കലാകാരന്‍ ഇന്നസെന്റ് വിടവാങ്ങി. വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങള്‍ ബാക്കിയാക്കി കാലയവനിയ്ക്ക് ഉള്ളിലേക്ക് ഇന്നസെന്റ് മറഞ്ഞപ്പോള്‍, മലയാളത്തിന് നഷ്ടമായത് മികച്ച ഒരു കാലാകാരനെയാണ്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ അദ്ദേഹത്തെ ഒരു നോക്ക് കാണാനായി കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നത് നിരവധി പേരാണ്.പലരും ഇന്നസെന്റിന് ഒപ്പമുള്ള ഓര്‍മകള്‍ പങ്കുവച്ചു. ഈ അവസരത്തില്‍ പ്രിയനടനും സുഹൃത്തും സഹപ്രവര്‍ത്തകനെയും പറ്റി മോഹല്‍ലാല്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

 

ഇന്നസെന്റിന്റെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ലെന്നും പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും മോഹന്‍ലാല്‍ പറയുന്നത്. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവുമെന്നും മോഹന്‍ലാല്‍ കുറിച്ചു.

”എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ് … ആ പേരുപോലെ തന്നെ നിഷ്‌കളങ്കമായി ലോകത്തിന് മുഴുവന്‍ നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകര്‍ന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാന്‍ ഇനിയും നിങ്ങള്‍ ഇവിടെത്തന്നെ കാണും.” എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്‌.