ഇന്നസെന്റ് നാട്ടിലെ വീടുകൾക്കെല്ലാം ‘പാർപ്പിടം’ എന്ന് പേരിടാൻ ഒരു കാരണം ഉണ്ട്!

പൊതുവേ ലളിതമെന്ന് തോന്നുമെങ്കിലും ജീവിതത്തെക്കുറിച്ച് ഇന്നസെൻറ് പറയുന്ന പല തമാശകളിലും മികച്ചൊരു അഭിപ്രായമുണ്ടായിരുന്നു. പല സത്യങ്ങളും നർമ്മത്തിൻറെ അകമ്പടിയോടെ ലളിതമായാണ് താരം പങ്കുവച്ചിരുന്നത്. തന്റെ വീടുകൾക്കെല്ലാം ഒരേ പേരായിരുന്നു. അതായത് സ്വന്തം നാടായ ഇരിങ്ങാലക്കുടയിൽ…

പൊതുവേ ലളിതമെന്ന് തോന്നുമെങ്കിലും ജീവിതത്തെക്കുറിച്ച് ഇന്നസെൻറ് പറയുന്ന പല തമാശകളിലും മികച്ചൊരു അഭിപ്രായമുണ്ടായിരുന്നു. പല സത്യങ്ങളും നർമ്മത്തിൻറെ അകമ്പടിയോടെ ലളിതമായാണ് താരം പങ്കുവച്ചിരുന്നത്. തന്റെ വീടുകൾക്കെല്ലാം ഒരേ പേരായിരുന്നു. അതായത് സ്വന്തം നാടായ ഇരിങ്ങാലക്കുടയിൽ ഇന്നസെൻറ് വച്ച വീടുകളുടെയൊക്കെ ഒരേ പേരായിരുന്നു.

Innocent

‘പാർപ്പിടം’എന്നാണ് ആ പേര്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റോഡിലാണ് ഇന്നസെൻറ് സ്വന്തമായി ഒരു വീട് ആദ്യം വെച്ചത്. എന്നാൽ പുറമേനിന്ന് ആ വീട് കണ്ടാൽ അതൊരു വീട് പോലെയല്ല, മറിച്ച് കപ്പേള പോലെയാണെന്ന് പലരും ഇന്നസെൻറിനോട് പറഞ്ഞിരുന്നു. അദ്ദേഹവും അത് സമ്മതിച്ചു. എന്നാൽ അങ്ങനെ ചോദിക്കുന്നവരോട് പറയാൻ ഇന്നസെൻറ് ഒരു സ്‌റ്റൈലൻ മറുപടിയും കണ്ടെത്തിയിരുന്നു.

പള്ളിയോ ക്ഷേത്രമോ ആണെന്ന് കരുതി വീടിനു മുന്നിൽ ആരെങ്കിലും പൈസ കാണിക്കയായി ഇട്ടാൽ വയസു കാലത്ത് അതുവച്ച് ജീവിക്കാമല്ലോ എന്നായിരുന്നു ഇന്നസെൻറ് അതിന് മറുപടിയായി പറഞ്ഞിരുന്നത്. പക്ഷേ ആളുകൾ ആ ചോദ്യം ആവർത്തിച്ചുകൊണ്ടേയിരുന്നു.അങ്ങഴാണ് ഇന്നസെൻറ് തന്റെ വീടിന് പാർപ്പിടം എന്ന പേരിട്ടത്. അങ്ങനെ തന്നെ പേരിട്ടാൽ പിന്നെ ആളുകൾക്ക് സംശയം വരേണ്ടല്ലോ എന്നോർത്ത്.

വീടിന് പാർപ്പിടം എന്ന പേരിട്ടത് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ നെടുമുടി വേണു ആയിരുന്നു.താൻ കാശ് മുടക്കി വീട് വച്ചിട്ടും ആളുകൾ തമാശയ്ക്കാണെങ്കിലും ഇങ്ങനെ പറയുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നെടുമുടിയോട് പങ്കുവച്ചിരുന്നു. എന്നാൽ നെടുമുടി വേണു നിർദ്ദേശിച്ച ആ പേര് ഇന്നസെൻറിന് ബോധിച്ചു. വാസ സ്ഥലം എന്നർമുള്ള പാർപ്പിടം എന്ന പേര് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് റോഡിലെ വീടിന് മുന്നിൽ എഴുതിവച്ചു. പിന്നീട് ഇരിങ്ങാലക്കുടയിൽ അദ്ദേഹം നിർമ്മിച്ച രണ്ട് വീടുകൾ കൂടി ഇതേ പേരിട്ടു.