മോഹൻലാലിൻറെ ഈ വാക്കുകളിൽ പ്രതികരിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിലെ സൂപ്പർസ്റ്റാർ ആയി മോഹൻലാൽ തന്റെ കഴിവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. മലയാളത്തിനു പുറമെ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും താരം പ്രധാന കഥാപാത്രങ്ങളായി ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിരിക്കുന്നത് .  എന്നാൽ ഒരു നടൻ മാത്രമായി ഒതുങ്ങി നിൽക്കാതെ സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളിലും തന്റെ അഭിപ്രായത്തെ വ്യക്തമാക്കുന്ന പൗരൻ കൂടിയാണ് മോഹൻലാൽ. ഇപ്പോഴിതാ കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം 2023 പരിപാടിയ്ക്ക് ആശംസകളുമായി എത്തുകയാണ് മോഹൻലാൽ.

വിഡിയോയിൽ കൂടിയാണ് മോഹൻലാൽ ആശംസകൾ അറിയിച്ചിരിക്കുന്നത്. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ, ലോകത്ത് എവിടെ ചെന്നാലും കേരളം അറിയപ്പെടുന്നത് ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പേരിൽ ആണ്. ലോകത്ത് എവിടെ ചെന്നാലും അവിടെ തലപ്പത്ത് മലയാളികൾ കാണും. കേരളം അറിയപ്പെടുന്നത് തന്നെ രണ്ടു കാര്യത്തിൽ ആണ്. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ ആണ് അറിയപ്പെടുന്നത്. ഒരു കേരളീയൻ എന്ന നിലയിൽ എനിക്ക് അതിൽ അഭിമാനം ഉണ്ടെന്നും മോഹൻലാൽ പറയുന്നു. മലയാള സിനിമയ്ക്ക് പ്രത്യേക സ്ഥാനമാണ് ഇന്ത്യൻ സിനിമയിൽ ഉള്ളത്.

നമ്മൾ അന്യ ഭാഷ സിനിമകളിൽ അഭിനയിക്കാൻ പോകുമ്പോൾ അവർ തരുന്ന ബഹുമാനത്തിൽ നിന്ന് അത് മനസ്സിലാകും. എക്കാലത്തെയും മികച്ച എഴുത്തുകാരെയും സംവിധായകരെയും അഭിനേതാക്കളെയും സാങ്കേതിക വിദഗ്ദരെയും കേരളം സമ്മാനിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യ ത്രിഡി സിനിമയും ചലച്ചിത്ര അക്കാദമിയും ഉണ്ടായത് കേരളത്തിലാണ്. മലയാളിയായതില്‍ ഞാന്‍ അഭിമാനിക്കുന്നു. കേരളത്തില്‍ ജനിച്ചതിലും. ഈ കേരള പിറവിക്ക് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയത്തിന് മലയാളിയെന്ന നിലയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നുമാണ് മോഹൻലാൽ പറയുന്നത്. മോഹൻലാലിന്റെ വിഡിയോയ്ക് നന്ദി അറിയിച്ച് കൊണ്ട് മുഖ്യമന്ത്രിയും എത്തിയിട്ടുണ്ട്.