അനുപമ പരമേശ്വരനും നടനും വിവാഹിതരാകുന്നു? പ്രതികരിച്ച് കുടുംബം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് അനുപമ പരമേശ്വരൻ. അനുപമ പരമേശ്വരൻ മലയാളത്തിനേക്കാളും തെലുങ്ക് സിനിമയിലാണ് ഇപ്പോള്‍ സജീവം. അനുപമ പരമേശ്വരനും രാം പൊത്തിനേനിയും വിവാഹിതരാകാൻ പോകുന്നുവെന്ന് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.…

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് അനുപമ പരമേശ്വരൻ. അനുപമ പരമേശ്വരൻ മലയാളത്തിനേക്കാളും തെലുങ്ക് സിനിമയിലാണ് ഇപ്പോള്‍ സജീവം. അനുപമ പരമേശ്വരനും രാം പൊത്തിനേനിയും വിവാഹിതരാകാൻ പോകുന്നുവെന്ന് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും അവാസ്‍തവമായ വാര്‍ത്തയാണ് എന്ന് അനുപമ പരമേശ്വരന്റെ അമ്മ സുനിത ഏഷ്യാനെറ്റ് ന്യൂസ്  ഓണ്‍ലൈനിനോട് പ്രതികരിച്ചു. അനുപമയും രാം പൊത്തിനേനിയും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ കുടുംബത്തിന്റെ അനുമതി തേടുകയാണ് എന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തത്. എന്നാല്‍ അങ്ങനെ ഒരു സംഭവവുമില്ലെന്നും വാര്‍ത്ത ശരിയല്ലെന്നും അനുപമ പരമേശ്വരന്റെ അമ്മ സുനിത വ്യക്തമാക്കി. എന്തായാലും ഇപ്പോള്‍ ആ  അഭ്യൂഹത്തിനും അവസാനമായതിന്റെ ആശ്വാസത്തിലാണ് നടി അനുപമ പരമേശ്വരന്റെ ആരാധകര്‍.നേരത്തെ ജാസ്പിരിറ്റ് ബൂമറുമായി അനുപമ പ്രണയത്തിലാണ് എന്ന ഗോസിപ്പ് ശക്തമായി പ്രചരിച്ചിരുന്നു. എന്നാല്‍ നടി അതിനെ ചിരിച്ചുകൊണ്ട് തള്ളിക്കളയുകയായിരുന്നു. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കുന്നില്ല, കരിയറിലാണ് ശ്രദ്ധ എന്നാണ് ഏറ്റവും ഒടുവില്‍ നല്‍കിയ അഭിമുഖത്തിലും നടി പറഞ്ഞിരുന്നത്.പ്രേമം എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിലെ മേരിയായി വന്ന അനുപമ പിന്നീട് മലയാളത്തില്‍ എണ്ണത്തില്‍ കുറഞ്ഞ സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. പിന്നീട് തെലുങ്ക് സിനിമാ ലോകത്ത് ഭാഗ്യ നായികയായി വളരുകയായിരുന്നു. തമിഴില്‍ ധനുഷിനൊപ്പം കൊടി എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവ് ആയ നടി തന്റെ വിശേഷങ്ങളും  എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

പതിമൂന്ന് മില്യണ്‍ ഫോളോവേഴ്‌സാണ് അനുപമക്കുണ്ട്. അനുപമ പരമേശ്വരന്റേതായി ബട്ടര്‍ഫ്ലൈ സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഘന്ത സതീഷ് ബാബുവായിരുന്നു സംവിധാനം. അനുപമ പരശ്വേരന്റെ നായികയായ ബട്ടര്‍ഫ്ലൈയുടെ തിരക്കഥയും ഘന്ത സതീഷ് ബാബുവായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സമീര്‍ റെഡ്ഡിയാണ്. നിഹല്‍, ഭൂമിക ചൗള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ ഗാനരചയിതാവ് അനന്ത ശ്രീരാമാണ്.അനുപമ പരമേശ്വരന്റെ ബട്ടര്‍ഫ്ലൈയുടെ സംഗീതം അര്‍വിസാണ് നിര്‍വഹിച്ചിരിക്കുന്നത്. കെ എസ് ചിത്രയ്‍ക്ക് പുറമേ ചിത്രത്തില്‍ അനുപമ പരമേശ്വരനും ഒരു ഗാനം ആലപിച്ചിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ബട്ടര്‍ഫ്ലൈക്കുണ്ട്. സൗണ്ട് ഇഫക്റ്റ്സ് എതിരാജ്. കലാസംവിധാനം വിജയ് മക്കേന, ഡബ്ബിംഗ് എൻജിനീയര്‍ പപ്പു, പിആര്‍ഒ വംശി, വിഷ്യല്‍ ഇഫക്റ്റ്സ് പ്രദീപ്, കോസ്റ്റ്യൂം ഡിസൈനര്‍ ഹര്‍ഷിത രവുരി എന്നിവരാണ് അനുപമ നായികയായ ബട്ടര്‍ഫ്ലൈ ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍. തമിഴിലും തെലുങ്കിലും മലയാളത്തിലും സിനിമകള്‍ ഏറ്റെടുത്തെങ്കിലും അതിന്റെ വര്‍ക്കുകള്‍ പുരോഗമിയ്ക്കുകയാണ്. ജയം രവിയ്ക്കും കീര്‍ത്തി സുരേഷിനും ഒപ്പം സിറന്‍ എന്ന സിനിമയിലും   അഭിനയിച്ചിട്ടുണ്ട് .