പെൺകുട്ടിയോട് ഐ ലവ് യു പറയുമ്പോൾ, അവർ പോടോയെന്ന്  പറഞ്ഞാൽ പിന്നെ സംഭവിക്കുന്ന ദുരന്ത൦! പ്രണയത്തെ കുറിച്ച് മോഹൻലാൽ പറയുന്നു 

പ്രണയിക്കാൻ എളുപ്പമാണ് എന്നാൽ പ്രണയിക്കപ്പെടാൻ ആണ് കൂടുതൽ ബുദ്ധിമുട്ടു, അതുപോലെ ആണ് സന്യാസവും, സന്യാസത്തിന്റെ മറ്റൊരു രീതിയാണ് പ്രണയം, ഒരാൾ പ്രണയിക്കുന്നു എന്ന് പറയുന്നത് കേള്ക്കാന് ഒരു ഭാഗ്യം ഉണ്ടാകണം പ്രണയത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് , നല്ല പ്രണയം ആണെങ്കിൽ ഒരിക്കലും നമ്മൾക്ക് ഒരു അസ്സൂയയോ, പോസ്സസീവോ, സങ്കടമോ ഉണ്ടാകില്ല. അതാണ് പ്രണയം. അതുപോലെയാണ് സന്യാസവും

ഞാൻ അഭിനയിച്ച ഛായാമുഖിയിൽ  പ്രണയം എളുപ്പമാണ് എന്നാൽ പ്രണയിക്കപ്പെടാൻ ആണ് പാട് എന്ന് പറയുന്നുണ്ട്, ഇപ്പോൾ ഒരു പെൺകുട്ടിയോട് ഐ ലവ് യു പറഞ്ഞു കഴിഞ്ഞാൽ അവൾ പോടാ എന്ന് തിരിച്ചു പറഞ്ഞു കഴിഞ്ഞാൽ എന്തെല്ലാം ആണ് പുകിൽ, ശരിക്കും ദുരന്തം, ആസിഡ് ഒഴിക്കുന്നു, അല്ലെങ്കിൽ കൊല്ലുന്നു, അതുമല്ലെങ്കിൽ ഭീഷണി.ഇതാണോ നല്ല പ്രണയം

ഓഷോയുടെ ഒരു വചനം ഉണ്ട് ഒരു പെൺകുട്ടി നിങ്ങളെ വിട്ടുപോയാൽ അവളെ പോട്ടെ പകരം ഒരു ലക്ഷം പെൺകുട്ടികൾ ഉണ്ട്, ഇപ്പോൾ സിനിമയിൽ പ്രണയ രംഗങ്ങൾ ഉണ്ട് എന്നാൽ ആരെ എന്നല്ല പകരം പ്രണയ രംഗങ്ങളെയാണ് ആണ് എനിക്കിഷ്ട്ടം മോഹൻലാൽ പറയുന്നു