ഹൃത്വിക് റോഷന്റെ ‘ഫൈറ്റര്‍’ 250 കോടിയില്‍!!

ഷാരൂഖ് ഖാന്‍ നായകനായെത്തിയ ബ്ലോക് ബസ്റ്റര്‍ ചിത്രം ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ‘ഫൈറ്റര്‍’ ബോക്സ് ഓഫീസില്‍ ശ്രദ്ധേയമാകുകയാണ്. ജനുവരി 25ന് തിയ്യേറ്ററിലെത്തിയ ഫൈറ്റര്‍ ബോക്‌സ് ഓഫീസില്‍ 250 കോടി പിന്നിട്ടു.…

ഷാരൂഖ് ഖാന്‍ നായകനായെത്തിയ ബ്ലോക് ബസ്റ്റര്‍ ചിത്രം ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ‘ഫൈറ്റര്‍’ ബോക്സ് ഓഫീസില്‍ ശ്രദ്ധേയമാകുകയാണ്. ജനുവരി 25ന് തിയ്യേറ്ററിലെത്തിയ ഫൈറ്റര്‍ ബോക്‌സ് ഓഫീസില്‍ 250 കോടി പിന്നിട്ടു.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഹൃത്വിക് റോഷന്‍, ദീപിക പദുക്കോണ്‍, അനില്‍ കപൂര്‍, അക്ഷയ് ഒബ്രോയ്, കരണ്‍ സിംഗ് ഗ്രോവര്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥ വേഷത്തിലാണ് ഹൃതിക് റോഷന്‍ സിനിമയില്‍ എത്തുന്നത്. ഷാരൂഖ് ഖാന്‍ നായകനായ പത്താന് ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്ത ചിത്രമാണ് ഫൈറ്റര്‍.

ചിത്രത്തില്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രമായിട്ടാണ് ഹൃത്വിക് എത്തിയത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രമായാണ് ദീപിക എത്തിയിരിക്കുന്നക്. രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ഫൈറ്ററിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്ലിക്സ് പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. വിശാല്‍-ശേഖര്‍ കോമ്പോയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്തത്. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ 250 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ സിനിമയ്ക്ക് മുടക്ക് മുതല്‍ തിരിച്ചുപിടിക്കാന്‍ ആയിട്ടില്ല എന്ന് ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ആദ്യദിനം 40 കോടിക്ക് അടുത്തായിരുന്നു സിനിമ നേടിയത്. ബോക്‌സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത് ചിത്രം ഉയര്‍ന്നില്ല എന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്.