‘ഒടിയൻ’  സിനിമയെ താൻ മോശമായി കാണുന്നില്ല എന്നാൽ അതിൽ ഒരു പഠനം നടത്തേണ്ടതായിട്ടുണ്ട്, മോഹൻലാൽ 

മോഹൻലാൽ ചിത്രങ്ങളിൽ വലിയ പ്രേഷക സ്വീകാര്യത ലഭിക്കാതെ പോയ ചിത്രങ്ങളിൽ ഒന്നാണ് ഒടിയൻ, അങ്ങനൊരു ചിത്രം പരാചയപെടാൻ മെയിൻ കാരണം അതിന്റെ ഹൈപ്പ് ആയിരുന്നു, അതുപോലെ ഒരു  ഹൈപ്പ്ആണ് വാലിബനിലും, എന്നാൽ അതിൽ ആശങ്ക…

മോഹൻലാൽ ചിത്രങ്ങളിൽ വലിയ പ്രേഷക സ്വീകാര്യത ലഭിക്കാതെ പോയ ചിത്രങ്ങളിൽ ഒന്നാണ് ഒടിയൻ, അങ്ങനൊരു ചിത്രം പരാചയപെടാൻ മെയിൻ കാരണം അതിന്റെ ഹൈപ്പ് ആയിരുന്നു, അതുപോലെ ഒരു  ഹൈപ്പ്ആണ് വാലിബനിലും, എന്നാൽ അതിൽ ആശങ്ക ഉണ്ടോ എന്ന ചോദ്യത്തിനാണ്   മോഹൻലാൽ ഇങ്ങനൊരു മറുപടി നൽകുന്നത്. ദി ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ്  അവതാരകന്റെ ഈ ചോദ്യവും നടന്റെ ഉത്തരവും. ഒരിക്കലും താൻ ഒടിയൻ ഒരു മോശസിനിമയായി കണ്ടിട്ടില്ല മോഹൻലാൽ പറയുന്നു.

പിന്നെ ആ ചിത്രം എന്തുകൊണ്ട് ഓടിയില്ല എന്നുളത് ഒരു പഠനം നടത്തേണ്ടത് ഉണ്ട്, വാലിബനും, ഒടിയനും  രണ്ടു സിനിമയാണ്, എന്നാൽ ഒടിയനെ ഞാൻ മോശസിനിമ ആയി ചിത്രീകരിച്ചിട്ടില്ല.  പിന്നെ പ്രേഷകരുടെ ഇഷ്ടം നമ്മൾക്ക് പറയാൻ കഴിയില്ലല്ലോ. പിന്നെ ചില സിനിമകളെ ഇഷ്ട്ടമാകാതിരിക്കാനുള്ള സമയമാണല്ലോ ഇപ്പോൾ ഉള്ളത്. ഞാൻ ഒരു മോശമായി അതിനെ പറഞ്ഞതല്ല, ഒരു മാജിക്കിന്റെ കഥയാണ് ഒടിയൻ പറയുന്നത്

അതിൽ ഹ്യുമർ ഇമോഷന്സും ഉണ്ട്, പക്ഷെ സിനിമ ഓടിയില്ല അതിനെ കുറിച്ച് ഒരു പഠനം നടത്തേണ്ടത് ഉണ്ട്. ചിലപ്പോൾ അതിന്റെ ക്‌ളൈമാക്‌സ് ശരിയാകാഞ്ഞിട്ടായിരിക്കും, എന്തോ ഒരു കുഴപ്പമുണ്ട്,  വലിബാനു൦  അങ്ങനെ ഉണ്ടാകുമോ  എന്ന് ചോദിച്ചാൽ എനിക്കറിയില്ല മോഹൻലാൽ പറയുന്നു