അന്ന് ലാലേട്ടൻ ഡോക്ടറുമായി റൂമിൽ എത്തിയപ്പോളേക്കും പറന്നകന്നു പോയി ആ ഗന്ധർവ്വൻ! പദ്‌മരാജനെ കുറിച്ച് സിദ്ധു പനക്കൽ 

മലയാളത്തിന്റെ ഒരു ഗന്ധർവനായ സംവിധായകൻ ആയിരുന്നു പദ്മരാജൻ,1991  ജനുവരി 24 നെ ആയിരുന്നു  അദ്ദേഹം ഈ ലോകം വിട്ടുപോയത്, ഇന്ന് അദ്ദേഹം മരിച്ചിട്ട് 33  വര്ഷം ആകുകയാണ്, ഈ ഒരു അവസരത്തിൽ പ്രൊഡക്ഷൻ കൺട്രോളർ…

മലയാളത്തിന്റെ ഒരു ഗന്ധർവനായ സംവിധായകൻ ആയിരുന്നു പദ്മരാജൻ,1991  ജനുവരി 24 നെ ആയിരുന്നു  അദ്ദേഹം ഈ ലോകം വിട്ടുപോയത്, ഇന്ന് അദ്ദേഹം മരിച്ചിട്ട് 33  വര്ഷം ആകുകയാണ്, ഈ ഒരു അവസരത്തിൽ പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ഞാൻ ഗന്ധർവ്വൻ എന്ന സിനിമയുടെ പ്രിവ്യൂ കാണാൻ കോഴിക്കോട് എത്തിയപ്പോളായിരുന്നു പദ്മരാജനെ  ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടത്. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതം ആയിരുന്നു മരണകാരണം.

ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ മരണം ഒരു നഷ്ട്ടം തന്നെയാണ് സിനിമ മേഖലക്ക്, ഭരതം  സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു കോഴിക്കോട് ഞങ്ങൾ ഉണ്ടായിരുന്നു, സിനിമയിൽ എന്തോ മാറ്റം കാരണം പറഞ്ഞ തീയതിക്ക് ഷൂട്ടിംഗ് തുടങ്ങാൻ കഴിഞ്ഞില്ല. ഷൂട്ടിംഗിനെ വന്നവർ മഹാറാണിയിൽ ആയിരുന്നു താമസിച്ചത്, ഒരു ദിവസം സെവൻ ആർട്സ് വിജയകുമാർ സാർ എന്നെ വിളിച്ചിട്ട് പറഞ്ഞു രണ്ടു കാർ വേണം എന്നിട്ട് സിദ്ധു പെട്ടന്ന് വരണമെന്നും,

അങ്ങനെ പറഞ്ഞിട്ട് അദ്ദേഹം താഴേക്ക് വേഗം പോയി, ഒരു കാർ ലാലേട്ടന് വേണ്ടി മഹാറാണിയിൽ നിർത്തിയിട്ടു, മറ്റൊന്നിൽ ഞങ്ങൾ പാരാമൗണ്ട് ടൗറിലേക്ക് പോയി, അവിടെ പദ്മരജൻ സാറിന്റെ മുറിയിൽ ചെന്ന്, അപ്പോളേക്കും അദ്ദേഹം ബെഡിൽ പാതി അടഞ്ഞ മിഴികളുമായി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു പോയി, കുറച്ചു കഴിഞ്ഞു ലലേട്ടൻ ഹോസ്പിറ്റലിലെ ഡോക്ടറൂമായി എത്തി, അപ്പോളേക്കും പറന്നകന്നു പോയി ആ ഗന്ധർവ്വൻ, പറന്നകന്ന ആ ഗന്ധർവനെ നോക്കി എല്ലാവരും ശോകമൂകരായി നിന്നു സിദ്ധു പനക്കൽ പറയുന്നു