ഈ സിനിമ രഹസ്യങ്ങളുടെ ഒരു കൂമ്പാരമാണ്! വാലിബൻ അല്ല താൻ  ലാലിബൻ, മോഹൻലാൽ പറയുന്നു 

സിനിമ പ്രേക്ഷകർ മുഴുവൻ കാത്തിരിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’,  ചിത്രത്തെ കുറിച്ചുള്ള ചില വിവരങ്ങൾ   ചിത്രത്തിന്റെ അണിയറ പ്രവർത്തകരും, സംവിധായകൻ ലിജോ പെല്ലിശ്ശേരിയും, മോഹൻലാലും പ്രമോഷൻ വേദിയിൽ പറഞ്ഞിരുന്നു, ഇപ്പോൾ ചിത്രം…

സിനിമ പ്രേക്ഷകർ മുഴുവൻ കാത്തിരിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’,  ചിത്രത്തെ കുറിച്ചുള്ള ചില വിവരങ്ങൾ   ചിത്രത്തിന്റെ അണിയറ പ്രവർത്തകരും, സംവിധായകൻ ലിജോ പെല്ലിശ്ശേരിയും, മോഹൻലാലും പ്രമോഷൻ വേദിയിൽ പറഞ്ഞിരുന്നു, ഇപ്പോൾ ചിത്രം രഹസ്യങ്ങളുടെ ഒരു കൂമ്പാരം താനെയാണെന്ന്  നടൻ മോഹൻലാൽ പറയുകയാണ്, വാലിബൻ പ്രേത്യക ഴോണർ സിനിമയാണ് നടൻ പറയുന്നു. അതുപോലെ ചിത്രം ഇനിയും റിലീസ് ആകാൻ ഒരുപാട് കാത്തിരിക്കേണ്ടല്ലോ, നിങ്ങൾക്ക് മുന്നിൽ എത്തുമ്പോൾ മനസിലാകും ഈ ചിത്രത്തിന്റെ ആ രഹസ്യങ്ങൾ എല്ലാം തന്നെ

ഈ ചിത്രത്തിൽ വാലിബൻ ആയാണ് മോഹൻലാൽ എത്തുന്നത്, എന്നാൽ തന്നെ വാലിബൻ എന്നല്ല  ലാലിബൻ  എന്ന് വിളിച്ചോളൂ എന്നുമാണ് മോഹൻലാൽ പറയുന്നത്, ശരിക്കും തന്റെ സിനിമ ജീവിതത്തിലെ ഒരു വെത്യസ്ത കഥാപാത്രമാണ് വാലിബൻ, തനിക്ക് ഈ കഥപാത്രം ഒരുപാട് ഇഷ്ടത്തോടെ ആണ് ചെയ്യ്തതെന്നും നടൻ  പറയുന്നു, സാധാരണ ലിജോ യുടെ സിനിമകൾ വേറിട്ട അനുഭവം ആണല്ലോ അതുപോലെയാണ് വാലിബനും

വാലിബൻ കാണാനുള്ള ആരാധകരുടെ കാത്തിരിപ്പ് ചിത്രത്തിന്റെ ട്രയിലർ കണ്ടതോടെ വീണ്ടും വര്ധിച്ചിരിക്കുകയാണ്, ചിത്രം ഈ മാസം 25  നെ ആണ് റിലീസ് ആകുന്നത്, മികച്ച തീയറ്റർ ബുക്കിംഗ് ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്, തുടർ പരാചയങ്ങൾക്ക് ശേഷം മോഹൻലാലിൻറെ ചിത്രം നേര് മികച്ച അഭിപ്രയം നേടുകയും ബോക്സ്ഓഫീസിൽ 100 കളക്ഷൻ നേടുകയും ചെയ്യ്തിരുന്നു,