ആകാശയാത്രയില്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും..!! ചിത്രങ്ങള്‍ വൈറല്‍..!! യാത്ര എങ്ങോട്ടാണെന്നോ..?

മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍. ആറാട്ട് ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തീയറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലും എത്തിയിരിക്കുകയാണ്. ഈ സമയത്താണ് സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍…

മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍. ആറാട്ട് ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തീയറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലും എത്തിയിരിക്കുകയാണ്. ഈ സമയത്താണ് സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നു വരുന്നത്. വിമര്‍ശനങ്ങളും അഭിപ്രായങ്ങളും വീണ്ടും ഉയര്‍ന്നു വരുമ്പോള്‍ മോഹന്‍ലാല്‍ ആകാശ യാത്രയിലാണ്. ആകാശത്ത് പറന്ന് നടക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

മോഹന്‍ലാലിന് ഒപ്പം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഉണ്ട്, മോഹന്‍ലാലിനൊപ്പം ഹെലികോപ്ടറില്‍ യാത്ര ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഇടയില്‍ വൈറലായത്. അതേസമയം ഇരുവരുടെയും ഹെലികോപ്ടര്‍ യാത്ര എന്തിനെന്ന് വ്യക്തമല്ല. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് വേണ്ടിയുള്ള യാത്രയാകും എന്നാണ് ചില ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

https://www.instagram.com/p/CbferY_oliA/?utm_source=ig_web_copy_link

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന മലയാള ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഷോയാണ് ബിഗ് ബോസ്. മുന്‍പ് മോഹന്‍ലാലിന് പകരം സുരേഷ് ഗോപിയാവും ഈ പരിപാടി അവതരിപ്പിച്ച് മുന്നോട്ട് കൊണ്ടുപോവുക എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും മോഹന്‍ലാല്‍ തന്നെയാണ് എത്തുക എന്ന് പിന്നീട് ഉറപ്പാവുകയായിരുന്നു.