പണിമുടക്കില്‍ നിന്നും ഒഴിവാക്കണം, കരകയറി വരുന്നതേയുള്ളു: പണിമുടക്കില്‍ പ്രതികരിച്ച് ഫിയോക്ക്

മാര്‍ച്ച് 28നും 29നും നടക്കാനിരിക്കുന്ന ദേശീയ പൊതുപണിമുടക്കില്‍ നിന്ന് സിനിമാ തീയേറ്ററുകളെ ഒഴിവാക്കണമെന്ന് ഫിയോക്. ഫിയോക് ജനറല്‍ സെക്രട്ടറി സുമേഷ് ജോസഫ് മണര്‍കാട്ട് ഇറക്കിയ പത്രക്കുറിപ്പിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിക്കാലം കഴിഞ്ഞ് തുറന്നിട്ട്…

മാര്‍ച്ച് 28നും 29നും നടക്കാനിരിക്കുന്ന ദേശീയ പൊതുപണിമുടക്കില്‍ നിന്ന് സിനിമാ തീയേറ്ററുകളെ ഒഴിവാക്കണമെന്ന് ഫിയോക്. ഫിയോക് ജനറല്‍ സെക്രട്ടറി സുമേഷ് ജോസഫ് മണര്‍കാട്ട് ഇറക്കിയ പത്രക്കുറിപ്പിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കോവിഡ് മഹാമാരിക്കാലം കഴിഞ്ഞ് തുറന്നിട്ട് സിനിമ തിയേറ്റര്‍ വ്യവസായം കരകയറിവരുന്ന ഈ സാഹചര്യത്തില്‍ പൊതുപണിമുടക്കില്‍ നിന്ന് തിയേറ്ററുകളെ ഒഴിവാക്കണമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. കോവിഡ് സാഹചര്യം മാറിവരുന്ന സാഹചര്യത്തില്‍ സംഘടനയുടെ ആവശ്യം ഗൗരവപൂര്‍വ്വം പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 28ന് രാവിലെ ആറ് മുതല്‍ മാര്‍ച്ച് 30 രാവിലെ ആറ് വരെയാണ് രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.