താരജോഡികള്‍ വീണ്ടും.ചന്ദ്രകാന്തം' എന്ന സൂപ്പര്‍ഹിറ്റ് സോങിന് ചുവട് വെച്ച് മോഹന്‍ലാലും മേനകയും - മലയാളം ന്യൂസ് പോർട്ടൽ
Film News

താരജോഡികള്‍ വീണ്ടും.ചന്ദ്രകാന്തം’ എന്ന സൂപ്പര്‍ഹിറ്റ് സോങിന് ചുവട് വെച്ച് മോഹന്‍ലാലും മേനകയും

മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരജോഡികളാണ് മോഹൻലാലും ഇപ്പോൾ ഇതാ താരജോഡികൾ ചേര്‍ന്ന് ‘ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം’ എന്ന സൂപ്പര്‍ഹിറ്റ് സോങിനാണ് ചുവടുവച്ചത്. ഇരുവരും ചേര്‍ന്നുള്ള നൃത്തരംഗങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ് നടി സുഹാസിനിയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് എണ്‍പതുകളിലെ സിനിമാ താരങ്ങളുടെ വാര്‍ഷിക ഒത്തുകൂടലായ ’80s Reunion’ ന്റെ ഭാഗമായുള്ള പരിപാടിയിലാണ് മലയാളികളുടെ പ്രിയ താരജോഡികളായ മോഹന്‍ലാലും മേനകയും ചുവടുവച്ചത്. പരിപാടിയുടെ റിഹേഴ്‌സല്‍ വീഡിയോയാണ് സുഹാസിനി പങ്കുവച്ചിരിക്കുന്നത്.

’80s Reunion’നായി താരങ്ങൾ തെലുങ് താരം ചിരഞ്ജീവിയുടെ വീട്ടിൽ ഒത്തുകൂടിയിരുന്നു ഇതിന്റെ ഭാഗമായ പരിപാടികളിൽ നിരവധി കലാപരിപാടികളും താരങ്ങൾ നടത്തിയിരുന്നു മോഹന്‍ലാല്‍, നാഗാര്‍ജ്ജുന, പ്രഭു, റഹ്മാന്‍, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക, തുടങ്ങിയ വലിയ താരനിര തന്നെ ഇത്തവണത്തെ ഒത്തുകൂടലിന് എത്തി.ഒരു കാലത്ത് മലയാള സിനിമാപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായിരുന്നു മോഹന്‍ലാലും മേനകയും. പൂച്ചക്കൊരു മൂക്കുത്തി, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, എങ്ങനെ നീ മറക്കും, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചിരുന്നു.

 

Trending

To Top
Don`t copy text!