പുതിയ റേഞ്ച് റോവർ കാർ സ്വന്തമാക്കി മോഹൻലാലും സുചിത്രയും

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താൽപ്പര്യം ആണ്. മോഹൻലാൽ പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇത്തരത്തിൽ മോഹൻലാൽ പങ്കുവെക്കുന്ന…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താൽപ്പര്യം ആണ്. മോഹൻലാൽ പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇത്തരത്തിൽ മോഹൻലാൽ പങ്കുവെക്കുന്ന പാചക വിഡിയോകളും കുടുംബ ചിത്രങ്ങളും ഒക്കെ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിത ഇത്തരത്തിൽ ഒരു സന്തോഷവാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ ഗാരേജിലേക്ക് പുതിയ ഒരു വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ലാലേട്ടൻ. റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ മോഡൽ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

മോഹൻലാലിന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ വെച്ചാണ് റേഞ്ച് റോവറിന്റെ ഡീലര്മാരില് നിന്നും മോഹൻലാലും ഭാര്യ സുചിത്രയും ചേർന്ന് വാഹനം ഏറ്റുവാങ്ങിയത്. ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ പുതിയ മോഡല്‍ റേഞ്ച് റോവർ സീരീസ് ആണ് ഇവർ സ്വന്തമാക്കിയത്. വാഹനം ഏറ്റ് വാങ്ങുന്നതിന്റെയും ടെസ്റ്റ് സ്ക്രീൻ ചെയ്യുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഒരേ സമയം ഏഴു പേർക്ക് കയറാവുന്ന ഈ വാഹനത്തിനു നിരവധി പ്രത്യേകതകൾ ആണ് ഉള്ളത്. 33 സെന്റിമീറ്ററിൽ ഉള്ള ടച്ച് സ്ക്രീൻ ആണ് വാഹനത്തിന് ഉള്ളത്.

ഈ വാഹനം ഡീസലിലും പെട്രോളിലും ലഭ്യമാണ്. മാത്രമല്ല പല മോഡലുകളിൽ ഉള്ള ഈ വാഹനത്തിന്റെ വില അതിന്റെ മോഡൽ അനുസരിച്ച് 2.38 കോടി മുതല്‍ 4 കോടി വരെയാണ് മാർക്കറ്റിൽ ലഭ്യമാകുന്നത്. ഇപ്പോൾ മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത് റേഞ്ച് റോവറിന്റെ വാഹത്തിന്റെ വില 1.15 കോടിയാണ്. വെല്‍ഫയര്‍ കൂടാതെ ലംബോര്‍ഗിനി ഉറുസ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ് ക്ലാസ് തുടങ്ങിയ ആഡംബര കാറുകളും മോഹൻലാലിന്റെ ഗാരേജിൽ ഉണ്ട്. കഴിഞ്ഞ മൂന്നു വർഷമായി ടൊയോട്ടയുടെ വെൽഫെയറിൽ ആയിരുന്നു മോഹൻലാലിൻറെ യാത്ര.