താര പര്യവേഷമില്ലാതെ തന്റെ 360 മത്ത്  ചിത്രത്തിൽ ടാക്സി ഡ്രൈവർ ആയി മോഹൻലാൽ!  പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ

മലയാളത്തിന്റെ അഭിനയ വിസ്മയ നടൻ മോഹൻലാലിൻറെ വീണ്ടുമൊരു പുതിയ ചിത്രമെത്തുന്നു താരപരിവേഷമില്ലാതെ  തന്റെ 360 മത്ത് ചിത്രത്തിൽ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവർ ആയിട്ടാണ് നടൻ എത്തുന്നത്, തരുൺ മൂർത്തിയാണ് ഈ ചിത്രം സംവിധാനം…

മലയാളത്തിന്റെ അഭിനയ വിസ്മയ നടൻ മോഹൻലാലിൻറെ വീണ്ടുമൊരു പുതിയ ചിത്രമെത്തുന്നു താരപരിവേഷമില്ലാതെ  തന്റെ 360 മത്ത് ചിത്രത്തിൽ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവർ ആയിട്ടാണ് നടൻ എത്തുന്നത്, തരുൺ മൂർത്തിയാണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, പത്തനംതിട്ട ജില്ലയിലുള്ള റാന്നിയിൽ ഒരു സാധാരണക്കാനായ ടാക്സി ഡ്രൈവർ ആയിട്ടാണ് മോഹൻലാൽ  ഈ ചിത്രത്തിൽ അഭിനയിക്കുന്നത്, ഒരുപാട് നാളുകൾക്ക് ശേഷമാണ് താരം ഇങ്ങനൊരു വേഷത്തിൽ സിനിമയിലെത്തുന്നത്

സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തിന്റെയും കഥ ആയിരിക്കും ഈ ചിത്രത്തിൽ പറയുന്നത്, ഒരിടത്തരം ഗ്രാമ പശ്ചാത്തലം ആയിരിക്കും കഥക്ക് ഒരുക്കിയിരിക്കുന്നതും, ഒപ്പേറഷൻ ജാവ, സൗദി വെള്ളക്ക എന്നി ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്

ചിത്രത്തിന്റെ കാസ്റ്റിംഗ് എല്ലാം പൂർത്തീകരിക്കുന്നതേയുള്ളു, ശരിക്കും നടന്റെ ഒരു വിജയ ചിത്രമാകും എന്നുള്ള പ്രതീക്ഷയിലാണ് എല്ലാവരും, ദൃശ്യം എന്ന ചിത്രത്തിന് ശേഷം ഒട്ടു മിക്ക ചിത്രങ്ങളും നടന്റെ പരാചയമായിരുന്നു, ഒരിടക്ക് നേര് മാത്രമായിരുന്നു പിന്നീടൊരു വിജയ ചിത്രം