സൂപ്പർ താരം വെങ്കിടേഷ് ദഗ്ഗുബതിയുടെ മകൾ വിവാഹിതയായി; പങ്കെടുക്കാൻ മെ​ഗാ സ്റ്റാർ അടക്കം വമ്പൻ താര നിര

തെലുങ്ക് സൂപ്പർ താരം വെങ്കിടേഷ് ദഗ്ഗുബതിയുടെ മകൾ ഹവ്യവാഹിനി വിവാഹിതയായി. ഡോ. നിശാന്താണ് വരൻ. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. മെ​ഗാസ്റ്റാർ ചിരഞ്ജീവി, കാർത്തി, മഹേഷ് ബാബു,…

തെലുങ്ക് സൂപ്പർ താരം വെങ്കിടേഷ് ദഗ്ഗുബതിയുടെ മകൾ ഹവ്യവാഹിനി വിവാഹിതയായി. ഡോ. നിശാന്താണ് വരൻ. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. മെ​ഗാസ്റ്റാർ ചിരഞ്ജീവി, കാർത്തി, മഹേഷ് ബാബു, റാണാ ദഗ്ഗുബതി തുടങ്ങി വൻ താരനിര തന്നെ ചടങ്ങിൽ പങ്കെടുക്കാനെത്തി. കുടുംബസമേതമാണ് മഹേഷ് ബാബു എത്തിയത്.

സിനിമാ മേഖലയിലെ മറ്റ് നിരവധി പ്രമുഖരും വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. താരപുത്രിയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹത്തിന് മുന്നോടിയായി നടന്ന അഘോഷങ്ങളും ശ്രദ്ധ നേടിയിരുന്നു. സംഗീത്, മെഹന്ദി, ഹൽദി തുടങ്ങിയ ചടങ്ങുകളുടെ ചിത്രങ്ങളെല്ലാം പുറത്ത് വന്നിരുന്നു. വിവാഹ സൽക്കാരം നാളെ ഹൈദരാബാദിൽ നടക്കും