‘ഞാൻ ചിലപ്പോൾ പൂർണമായും ആത്മീയതയിലേക്ക് പോയേക്കാം’; താടി എടുക്കാത്തതിനെക്കുറിച്ചും തുറന്നു പറഞ്ഞു, മോഹൻലാൽ

നടൻ മോഹൻലാലിന്റെ സിനിമകൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. എമ്പുരാൻ  റാം, നേര് , മാലൈക്കോട്ടെ ബാലിവൻ, ബറോസ് തുടങ്ങി പ്രതീക്ഷയുണർത്തുന്ന നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. നേര് ആണ് അതിൽ ആദ്യം റിലീസിന് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം നൽകിയ അഭിമുഖങ്ങളും അതിൽ പറഞ്ഞ കാര്യങ്ങളും വൈറലാവുകയാണ്.  സമീപകാലത്ത് അഭിനയിച്ച എല്ലാ സിനിമകളിലും മോഹന്‍ലാല്‍ താടി വച്ച ഗെറ്റപ്പിലാണ് കഥാപാത്രമായി എത്തിയിട്ടുള്ളത്. വേഷവിധാനങ്ങള്‍ മാറുമ്പോഴും താടി എല്ലാ കഥാപാത്രങ്ങള്‍ക്കും ഉണ്ടായിരുന്നു. ആഘോഷിക്കപ്പെട്ട മോഹന്‍ലാലിന്‍റെ പല മുന്‍കാല മാസ് കഥാപാത്രങ്ങളും മീശ പിരിക്കുന്നവരായിരുന്നു. അതിനാല്‍ത്തന്നെ മോഹന്‍ലാലിനെ വീണ്ടും അത്തരത്തില്‍ കാണാനുള്ള ആഗ്രഹം ആരാധകര്‍ പലപ്പോഴും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ എന്തുകൊണ്ട് ഈ ഗെറ്റപ്പ് മാറ്റുന്നില്ലെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്. പുതിയ ചിത്രം നേരിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന്ന ല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ട് സിനിമകളുടെ ലുക്കിലെ കണ്ടിന്യുവിറ്റിയാണ് താടി എടുക്കാതിരിക്കാനുള്ള കാരണമെന്ന് മോഹന്‍ലാല്‍ പറയുന്നു. “കണ്ടിന്യുവിറ്റി ആയിപ്പോയി.

രണ്ട് സിനിമകളുടെ കണ്ടിന്യുവിറ്റി. റാമും എമ്പുരാനുമാണ് ആ ചിത്രങ്ങള്‍. അതുകൊണ്ട് ഷേവ് ചെയ്യാന്‍ പറ്റുന്നില്ല എന്ന്  മോഹന്‍ലാല്‍ പറയുന്നു. താടി മാറ്റി മീശ പിരിക്കുന്ന ഒരു ലാലേട്ടനെ എന്ന് കാണാന്‍ പറ്റുമെന്ന അവതാരകന്‍റെ ചോദ്യത്തിന് ഇവരോട് പറ വേഗം ഷൂട്ട് ചെയ്യാനെന്ന് ജീത്തു ജോസഫിനെ ചൂണ്ടി മോഹന്‍ലാല്‍ പറയുന്നു. പിന്നെ ഇത് വളരുന്നതാണ്. ഷേവ് ചെയ്താല്‍ വീണ്ടും വളരും, തമാശച്ചിരിയോടെ മോഹന്‍ലാല്‍ താടിക്കാത്ത  പറഞ്ഞവസാനിപ്പിക്കുന്നു. അതേസമയം താൻ ചിലപ്പോൾ പൂർണ്ണമായും ആത്മീയതയിലേക്ക് പോയേക്കാം എന്നും  മോഹൻലാൽ പറയുന്നുണ്ട്. ആത്മീയത തനിക്ക് ഇപ്പോൾ വന്നതല്ലെന്നും വളരെ കുഞ്ഞു നാളുമുതൽ തനിക്ക് ആത്മീയതയെക്കുറിച്ചുള്ള ചിന്താഗതിയുള്ള സുഹൃത്തുക്കൾ ഉണ്ടെന്നും മോഹൻ ലാൽ പറഞ്ഞു. ‘ആത്മീതയുമായി ബന്ധമുള്ള കാര്യങ്ങളിൽ തനിക്ക് താല്പര്യമുണ്ട്. കുറച്ച് നാൾ കഴിഞ്ഞ് തന്റെ ജീവിതം ആത്മീയതയ്ക്ക് വേണ്ടി മാറ്റിവെക്കുമോ എന്ന് അറിയില്ല. ത്ന്റെ ഒരുപാട് സുഹൃത്തുക്കൾ ആത്മീയമായി ചിന്തിക്കുന്നവരാണ്. എല്ലാ രീതിയിലും ചിന്തിക്കുന്ന ഒരുപാട് സുഹൃത്തുക്കളുണ്ട് എന്നും മോഹൻലാൽ പാട്രയുന്നു .വളരെ അധികം സ്പിരിച്വൽ രീതിയിൽ ചിന്തിക്കുന്നവരുണ്ട്. അവരോടൊപ്പം താ  യാത്രകൾ ചെയ്യറുണ്ട്. ഇത് ഇപ്പോൾ മുതൽ ഉണ്ടായതല്ല. കുഞ്ഞുനാൾ മുത സ്പിരിച്വൽ രീതിയൽ ചിന്തിക്കുന്ന നിരവധി സൗഹൃദങ്ങൾ തനിക്കുണ്ട്. ഒരുപക്ഷേ, അതൊക്കെ ആയിരിക്കാം തന്നിലേക്ക് ഇത്തരത്തിലുള്ള വാസനകൾ കൊണ്ടു വന്നത്. എല്ലാവരും ഞാൻ ആരാണെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. താനും ആ രീതിയിലുള്ള അന്വേഷണത്തിലാണ് എന്നും മോഹൻലാൽ വ്യക്തമാക്കി.

കുറച്ചും കൂടി കഴിഞ്ഞ് പൂർണമായും ആത്മീയതയിലേക്ക് ആകുമോ എന്ന സാധ്യത തള്ളിക്കളയാൻ പറ്റില്ല. അതിന് വേണ്ടി താൻ  ശ്രമിക്കുന്നില്ല. നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ല, നമ്മുടെ ജീവിതത്തിന്റെ പോക്ക് എങ്ങോട്ട് ആണെന്ന്, അത് അറിഞ്ഞാൽ അതിന്റെ രസവും പോകും. അതിലേക്ക് മന:പൂർവ്വം പോകില്ല. ആത്മീയത എന്ന വിഷയത്തിൽ  വളരെ അധികം താത്പര്യമുണ്ട്. തത്കാലം കുറച്ച് നാളത്തേക്ക് പൂർണമായും ആത്മീയതയിലേക്ക് പോകാൻ സാധ്യതയില്ല. ചിലപ്പോൾ സംഭവിക്കാം എന്നും മോഹൻലാൽ പറഞ്ഞു.അതേസമയം ജീത്തു ജോസഫ്- മോഹന്‍ലാല്‍ കോമ്പിനേഷനിലെ ഏറ്റവും പുതിയ ചിത്രം നേരിന്‍റെ റിലീസ് ഡിസംബര്‍ 21 ന് ആണ്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹന്‍ ആയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ അഭിഭാഷകന്‍റെ കുപ്പായമണിയുന്നത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രവുമാണിത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.