Film News

ലഡാക്കിൽ ചുറ്റിയടിച്ച് ഖുറേഷി അബ്രാം; മോഹൻലാലിന്റെ വീഡിയോ വൈറൽ

റിലീസിനൊരുങ്ങുന്ന മലയാള സിനിമകളിൽ എമ്പുരാനോളം കാത്തിരിപ്പ് ഉയർത്തിയിരിക്കുന്ന മറ്റൊരു ചിത്രമില്ല.   പ്രഖ്യാപന ഘട്ടം മുതല്‍ മലയാളത്തില്‍ ഏറ്റവുമധികം പ്രതീക്ഷ തീര്‍ത്ത സിനിമയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’. സ്‌കെയിലിലും കാൻവാസിലും മലയാള സിനിമയെ അത്ഭുതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാൻ വമ്പൻ വിജയം നേടിയ ലൂസിഫറിന്റെ  തുടർച്ചയാണ്. എമ്പുരാന്റെ രണ്ടാം ഘട്ട ഷെഡ്യൂൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ലഡാക്കിൽ നിന്നുള്ള മോഹൻലാലിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയാണ് വീഡിയോ പങ്കുവെച്ചത്. ‘ഖുറേഷി അബ്റാമിനൊപ്പം നടത്തിയ മറ്റൊരു അത്ഭുതകരമായ യാത്ര, ഓരോ വഴിയും പുതിയ കണ്ടെത്തലുകളിലേക്ക് നയിക്കുകയും ഈ തെരുവുകളിലൂടെ നടക്കുമ്പോൾ ഞങ്ങളുടെ ഹൃദയം ശുദ്ധമായ സന്തോഷം അനുഭവിക്കുകയും ചെയ്യുന്നു’ എന്നാണ് വീഡിയോ പങ്കുവെച്ച് സമീർ ഹംസ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടുറന്നത്. എന്റെ മൂന്നാമത്തെ സംവിധാന ചിത്രവും, ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗവും എന്ന തലക്കെട്ടോടെയാണ് ‘എമ്പുരാന്റെ’ ഫസ്റ്റ് ലുക്ക് പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നത്. പോരാട്ടഭൂമിയിൽ  കൈയില്‍ ഒരു മെഷീന്‍ ഗണ്ണുമായി ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്ന ഒരു വാര്‍ ഹെലികോപ്റ്ററെ നോക്കി നില്‍ക്കുന്ന ഖുറേഷി അബ്രാമിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനായത്. ഒരു ഗംഭീര സംഘട്ടനത്തിന് ശേഷമുള്ള നായകന്‍റെ നില്‍പ്പാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരുന്നത്. മലയാളത്തില്‍ ചരിത്ര വിജയം നേടിയ ലൂസിഫറിന്‍റെ തുടര്‍ച്ചയായി എത്തുന്ന എമ്പുരാന്‍റെ ആദ്യ ഷെഡ്യൂള്‍ ലഡാക്കില്‍ പൂര്‍ത്തിയായിരുന്നു.

മഞ്ജു വാര്യരും ടോവിനോ തോമസും അടക്കം ആദ്യഭാഗത്തില്‍ അഭിനയിച്ച പലതാരങ്ങളും എമ്പുരാനിലും അണിനിരക്കും. ഒരു ഹോളിവുഡ് ടച്ച് കൊണ്ടുവന്ന പോസ്റ്റർ ആരാധകർ ഒന്നങ്കം ഏറ്റെടുത്തത് വളരെ വേ​ഗത്തിൽ ആയിരുന്നു. എന്നാൽ ആവേശത്തോ‌ടൊപ്പം നിരാശയും പരിഭവവും സമ്മാനിച്ചിരിന്നു പോസ്റ്റര്‍. ഇതിന് പ്രധാന കാരണം എബ്രഹാം ഖുറേഷിയായുള്ള മോഹൻലാലിന്റെ ഫേസ് കാണിക്കാത്തതിലാണ്. ഇത്രയും പ്രതീക്ഷയോടെ കാത്തിരുന്നി‌‌ട്ട് നിരാശരാക്കിയല്ലോ എന്നും ഇവർ പറയുന്നു. അതേസമയം, പോസ്റ്റർ ഒരു ഫാൻ മേഡ് പോസ്റ്റർ പോലെയാണെന്ന് വിമർശിക്കുന്നവരും ഉണ്ട്. ഹൈപ്പ് വേണ്ടാന്ന് വച്ചാണോ ഇങ്ങനെ ഒരു പോസ്റ്റർ ഇറക്കിയതെന്ന് ചോദിക്കുന്നവരും ഉണ്ട്. എന്നാൽ ഈ പരിഭവവത്തോ‌ടൊപ്പം തന്നെ ഫസ്റ്റ് ലുക്കിനെയും എമ്പുരാനെയും പ്രശംസിക്കുന്നവരും ഏറെയാണ്.

 ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും സംയുക്തമായാകും എമ്പുരാൻ നിർമിക്കുക. ലൂസിഫർ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം 2023 ഒക്ടോബർ 5 മുതൽ ഷൂട്ടിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാകും ചിത്രം പ്രദർശനത്തിന് എത്തുക. 2019 ൽ പുറത്തെത്തിയ ലൂസിഫറിൻറെ വിജയാഘോഷ വേളയിൽ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രത്തെ ഇത്രയും നീട്ടിയത് കൊവിഡ് സാഹചര്യമായിരുന്നു.  സുജിത്ത് വാസുദേവാണ് ക്യാമറ, ദീപക് ദേവാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. മുരളീ ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന എമ്പുരാന്‍ മൂന്ന് ഭാഗങ്ങളുള്ള ഒരു ഫിലും ഫ്രാഞ്ചൈസിലെ രണ്ടാം ഭാഗമാണ്. തിയേറ്ററിലും ഒ.ടി.ടിയിലും വന്‍ ബിസിനസ് ലഭിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായതിനാല്‍ പാന്‍ വേള്‍ഡ് ലെവലിലാണ് പൃഥ്വിരാജ് എമ്പുരാന്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ബജറ്റോ റിലീസ് ത്ീയതിയോ ഒന്നും നിശ്ചയിക്കാതെയാണ് ഷൂട്ട് ആരംഭിക്കുന്നത്.

 

Trending

To Top