ഹാപ്പി ബെര്‍ത് ഡേ സുചീ…ഒപ്പം അനന്തമായ സ്‌നേഹവും പ്രാര്‍ത്ഥനകളും!!!

ഹാപ്പി ബെര്‍ത് ഡേ സുചീ…പ്രിയമതയ്ക്ക് ഹൃദയപൂര്‍വം പിറന്നാള്‍ ആശംസിച്ച് താരരാജാവ് മോഹന്‍ലാല്‍. ‘അനന്തമായ സ്‌നേഹവും പ്രാര്‍ത്ഥനകള്‍ക്കുമൊപ്പം പ്രിയപ്പെട്ട സുചിയ്ക്ക് പിറന്നാള്‍ ആശംസകള്‍, അനുഗ്രഹീത വര്‍ഷം ആശംസിക്കുന്നു’ എന്നാണ് ലാലേട്ടന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പ്രിയതമയോടൊപ്പമുള്ള സ്‌നേഹചിത്രവും…

ഹാപ്പി ബെര്‍ത് ഡേ സുചീ…പ്രിയമതയ്ക്ക് ഹൃദയപൂര്‍വം പിറന്നാള്‍ ആശംസിച്ച് താരരാജാവ് മോഹന്‍ലാല്‍. ‘അനന്തമായ സ്‌നേഹവും പ്രാര്‍ത്ഥനകള്‍ക്കുമൊപ്പം പ്രിയപ്പെട്ട സുചിയ്ക്ക് പിറന്നാള്‍ ആശംസകള്‍, അനുഗ്രഹീത വര്‍ഷം ആശംസിക്കുന്നു’ എന്നാണ് ലാലേട്ടന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രിയതമയോടൊപ്പമുള്ള സ്‌നേഹചിത്രവും പങ്കുവച്ചാണ് ലാലേട്ടന്റെ കുറിപ്പ്. ജപ്പാനില്‍ യാത്ര പോയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ലാലേട്ടന്‍ പങ്കിട്ടത്. മോഹന്‍ലാലും കുടുംബവും ഇത്തണ ജപ്പാനിലായിരുന്നു അവധി ആഘോഷിച്ചത്. വിവാഹ വാര്‍ഷികവും താരദമ്പതികള്‍ ജപ്പാനിലാണ് ആഘോഷിച്ചത്. ആ ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു.

അടുത്തിടെയായിരുന്നു ലാലേട്ടന്‍ അറുപത്തിമൂന്നാം പിറന്നാള്‍ ആഘോഷിച്ചത്.
മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നില്‍ ഒന്നാന്തരം നടനാണെങ്കിലും ജീവിതത്തില്‍ ഏറ്റവും മോശം നടനുമാണെന്നും സുചിത്ര പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ഇമോഷണലാണെന്നും ഒരു മാജിക്കുകാരനെപ്പോലെ അത് ഒളിപ്പിക്കും. മനസ്സിലാവുകയേയില്ലെന്നാണ് സുചിത്ര പങ്കുവച്ചത്.

മോഹന്‍ലാലിന്റെ കടുത്ത ആരാധികയായിരുന്നു തമിഴിലെ പ്രമുഖ നിര്‍മ്മാതാവും നടനുമായിരുന്ന ബാലാജിയുടെ മകള്‍ സുചിത്ര. 1988 ഏപ്രില്‍ 28നായിരുന്നു മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്.