മോഹൻലാലിന്റെ മോൺസ്റ്റർ ഗൾഫ് രാജ്യങ്ങളിൽ നിരോധിക്കാനുള്ള കാരണം ഇതാണ്

മോഹൻലാലിന്റെ മോൺസ്റ്റർ ലോകമെമ്പാടും റിലീസിന് തയ്യാറെടുക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ മോൺസ്റ്റർ നിരോധിച്ചുവെന്ന വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് ആരാധകരും അണിയറപ്രവർത്തകരും. സിനിമ ദീപാവലി റിലീസായി ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകൾ എത്തും.ഇപ്പോഴിതാ സിനിമ വിലക്കാനുളള കാരണം…

മോഹൻലാലിന്റെ മോൺസ്റ്റർ ലോകമെമ്പാടും റിലീസിന് തയ്യാറെടുക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ മോൺസ്റ്റർ നിരോധിച്ചുവെന്ന വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് ആരാധകരും അണിയറപ്രവർത്തകരും. സിനിമ ദീപാവലി റിലീസായി ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകൾ എത്തും.ഇപ്പോഴിതാ സിനിമ വിലക്കാനുളള കാരണം സിനിമയിൽ എൽജിബിടിക്യു ഉള്ളതാണത്രെ. എന്നാൽ തീരുമാനത്തെക്കുറിച്ച് നിർമ്മാതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലോകമെമ്പാടും റിലീസിന് തയ്യാറെടുക്കുമ്പോഴ് അപ്രതീക്ഷിത വിലക്ക്.മോൺസ്റ്ററിന്റെ നിർമ്മാതാക്കൾ സിനിമയുടെ പുനർമൂല്യനിർണയത്തിനായി സെൻസർ ബോർഡിന് സമപീമിച്ചിരിക്കുകയാണത്രെ. അതിനാൽ ഈ ആഴ്ച ചിത്രം ഗൾഫിൽ റിലീസ് ചെയ്യില്ലെന്നാണ് റിപ്പോർട്ടുകൾ. സിനിമയ്ക്ക് സെൻസർ ബോർഡിൽ നിന്ന് ഗ്രീൻ സിഗ്‌നൽ ലഭിച്ചാൽ അടുത്തയാഴ്ചയോ മറ്റ് തീയതിയിലോ മോൺസ്റ്റർ റിലീസ് ചെയ്യും.

ആറ് വർഷങ്ങൾക്ക് ശേഷം വൈശാഖ് മോഹൻലാലും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ.ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ മോൺസ്റ്ററിൽ എത്തുന്നത്. മോൺസ്റ്ററിൽ ഗണേഷ് കുമാർ, സുദേവ് നായർ,ലെന,ഹണി റോസ്,ജെസ് സ്വീജൻ ,ലക്ഷ്മി മഞ്ചു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.മോൺസ്റ്റർ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.പുലുമുരുകന് ശേഷം മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ