ഇപ്പോഴും ആ ദിവസങ്ങൾ ഞാൻ ഓർക്കാറില്ല, മൃദുല വിജയ്

നിരവധി ആരാധകർ ഉള്ള താരമാണ് നടി മൃദുല വിജയ്. സീരിയൽ രംഗത്ത് കൂടിയാണ് താരം പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. വർഷങ്ങൾ കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളുമായി മുന്നോട്ട് പോകുകയാണ് മൃദുല. നടൻ…

നിരവധി ആരാധകർ ഉള്ള താരമാണ് നടി മൃദുല വിജയ്. സീരിയൽ രംഗത്ത് കൂടിയാണ് താരം പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. വർഷങ്ങൾ കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളുമായി മുന്നോട്ട് പോകുകയാണ് മൃദുല. നടൻ യുവ കൃഷ്ണയെ ആണ് താരം വിവാഹം കഴിച്ചത്. ഇരുവർക്കും ആരാധകരും ഏറെ ആണ്. തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം ഇരുവരും മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ  വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. അടുത്തിടെ ആണ് ഇരുവർക്കും ഒരു പെണ്കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ ജനന ശേഷവും താരം വീണ്ടും അഭിനയത്തിൽ സജീവമായിരുന്നു. ഇപ്പോഴിതാ സ്റ്റാർ മാജിക്കിന്റെ തന്റെ കുഞ്ഞിനൊപ്പം എത്തിയിരിക്കുകയാണ് മൃദുലയും വിജയിയും.

ഏറെ നാളുകൾ ആയി ആരാദകർ കാത്തിരുന്ന കാര്യം ആയിരുന്നു സ്റ്റാർ മാജിക്കിൽ തന്റെ കുഞ്ഞിനൊപ്പം മൃദുല വരുന്നത്. അങ്ങനെ ഇപ്പോൾ മൃദുല തന്റെ കുഞ്ഞിനൊപ്പം എത്തിയിരിക്കുകയാണ്. അത് കൂടാതെ തന്റെ പ്രവാസത്തെ കുറിച്ചും പോസ്റ്റ് പാർട്ടം പീരിഡിനെ കുറിച്ചും ഒക്കെ താരം പറഞ്ഞത് ഏറെ ശ്രദ്ധനേടുകയാണ് . പ്രസവം കഴിഞ്ഞു മൂന്ന് മാസത്തോളം തനിക് തന്റെ മദർ ഹുഡ് എൻജോയ് ചെയ്യാൻ പറ്റിയില്ല എന്നാണ് മൃദുല പറഞ്ഞത്. ശരീരത്തിന്റെ പെയിനും സ്റ്റിറ്റിച്ചിന്റെ വേദനയും പെട്ടന്ന് ശരീരത്തിൽ ഉണ്ടായ മാറ്റം എല്ലാം തന്നെ മാനസികമായി ഒരുപാട് തളർത്തിയിരുന്നു എന്നാണ് മൃദുല പറഞ്ഞത്.

പ്രസവം കഴിഞ്ഞു ഉള്ള ആ പതിനഞ്ച് ദിവസങ്ങൾ ആണ് തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങൾ എന്നും ആ ദിവസങ്ങളെ കുറിച്ച് തനിക്ക് ഓർക്കാൻ കൂടി കഴിയില്ല എന്നും മൃദുല പറഞ്ഞു. ആ മൂന്നു മാസത്തിനുള്ളിൽ ഞാൻ പല കാര്യങ്ങൾക്കും ഏട്ടനുമായി വഴക്കുണ്ടക്കി. എന്നാൽ ഞാൻ ദേക്ഷ്യപ്പെടുമ്പോൾ എല്ലാം ഒന്നും മിണ്ടാതെ ഏട്ടൻ ഇരിക്കുമായിരുന്നു. ഒന്നിനോടും ഏട്ടൻ പ്രതികരിച്ചിരുന്നില്ല. എനിക്ക് ഏട്ടൻ തന്ന സപ്പോർട്ട് വളരെ വലുത് ആയിരുന്നു എന്നും വീട്ടിൽ നിന്നും എല്ലാവരുടെയും സപ്പോർട്ട് എനിക്ക് ഉണ്ടായിരുന്നത് കൊണ്ടാണ് ആ അവസ്ഥയിൽ നിന്ന് പെട്ടന്ന് പുറത്ത് വരാൻ കഴിഞ്ഞത് എന്നും മൃദുല പറയുന്നു.