‘ഡിക്ടറ്റീവ്’ ഒരുക്കിയത് ആ സിനിമയിൽ നിന്നും മാറിയ വാശിയിൽ; ആദ്യ സിനിമയെപ്പറ്റി, ജീത്തു ജോസഫ്

ചുരുങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധാകരിൽ ഒരാളായി ഉയർന്ന് വന്ന വ്യക്തിയാണ് ജീത്തു ജോസഫ്.  മലയാള സിനിമയ്ക്ക് ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങൾ നൽകിയിട്ടുള്ള സംവിധായകൻ . ക്രിമിനൽ മൈൻഡുള്ള സംവിധായകൻ എന്നൊക്കെയാണ് സഹപ്രവർത്തകർ…

ചുരുങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധാകരിൽ ഒരാളായി ഉയർന്ന് വന്ന വ്യക്തിയാണ് ജീത്തു ജോസഫ്.  മലയാള സിനിമയ്ക്ക് ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങൾ നൽകിയിട്ടുള്ള സംവിധായകൻ . ക്രിമിനൽ മൈൻഡുള്ള സംവിധായകൻ എന്നൊക്കെയാണ് സഹപ്രവർത്തകർ തമാശപൂർവം ജീത്തുവിനെ വിളിക്കാറുള്ളത്. മെമ്മറീസ്, ദൃശ്യം, ട്വൽത്ത് മാൻ തുടങ്ങിയ സിനിമകളിലൂടെയാണ് ജീത്തു ജോസഫ്  മലയാളത്തിലെ മികച്ച ത്രില്ലർ സിനിമ സംവിധായകരിൽ ഒരാളെന്ന പേര് സ്വന്തമാക്കിയത്. ദൃശ്യം എന്ന ഒരൊറ്റ സിനിമയിലൂടെ അതുറപ്പിച്ചു ജീത്തു ജോസഫ്. എന്നാൽ  ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഡിറ്റക്ടീവ് ആയിരുന്നു. എന്നാൽ ഡിറ്റക്ടീവ് താൻ കഥ എഴുതി മറ്റൊരാളുടെ സംവിധാനത്തിൽ ചെയ്യാൻ ഇരുന്ന സിനിമയാണെന്നും അതിന്റെ ഭാഗമായി തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനോടൊപ്പം വർക്ക് ചെയ്തിരുന്നുവെന്നും ജീത്തു ജോസഫ് പറയുന്നു. പിന്നീട് ആ ചിത്രത്തിന്റെ ബഡ്ജറ്റ് കൂടിയപ്പോൾ ആ ചിത്രത്തിൽ നിന്ന് താൻ പുറത്തായെന്നും ആ വാശിയിലാണ് ഡിറ്റക്ടീവ് എന്ന ചിത്രം താൻ സംവിധാനം ചെയ്തതെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ ചാനലിനോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ന് ആ സിനിമ സംഭവിച്ചിരുന്നുവെങ്കിൽ ജീവിതത്തിൽ ഭയങ്കരമായി വ്യത്യാസം വന്നേനെ എന്നും ജീത്തു ജോസഫ് പറയുന്നു . കാരണം ആ സിനിമയുടെ സ്റ്റോറി മാത്രമേ താൻ  ചെയ്തിട്ടുള്ളൂ എന്നും ജീത്തു വ്യക്തമാക്കി. ജീത്തു ജോസഫിന്റെ വാക്കുകൾ ഇങ്ങനെ ആണ് ..

ഞാൻ ഒരു കഥയായിട്ട് വന്നതായിരുന്നു.അതിന്റെ തിരക്കഥ തയ്യാറാക്കാനാണ് ഡെന്നീസ് ജോസഫ് സാറിന്റെ കൂടെ ഞാൻ ഇരുന്നത്. അന്ന് ആ സിനിമ നടന്നിരുന്നുവെങ്കിൽ കഥ  എന്ന സ്ഥാനത്  ജീത്തു ജോസഫ് എന്ന് മാത്രമേ വരുമായിരുന്നുള്ളു. പക്ഷെ ബഡ്ജറ്റ് എല്ലാം കൂടിയത് കാരണം ആ സിനിമ നടന്നില്ല എന്നും  അത് ചെയ്യാൻ ഇരുന്നത് സംവിധായകൻ രാജ് ബാബു ആയിരുന്നു എന്നും ജീത്തു ജോസഫ് പറയുന്നു. എന്നാൽ  ആ ചിത്രത്തിൽ വർക്ക്‌ ചെയ്തപ്പോൾ തനിക്ക് സ്ക്രിപ്റ്റിങ്ങിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞുവെന്നും ജീത്തു ജോസഫ് പറഞ്ഞു.  ഡെന്നീസ് സാറിന്റെ കൂടെ ലോഡ്ജിലൊക്കെ താമസിച്ച് താൻ  എല്ലാ ദിവസവും തിരക്കഥയിൽ ഒരുപാട് ചർച്ചകൾ നടത്തിയാണ് അതെല്ലാം പഠിച്ചെടുത്തത്. ഒരു പടത്തിന്റെ പകുതി വർക്ക്‌ ചെയ്ത എക്സ്പീരിയൻസ് മാത്രമേ തനിക്കുള്ളൂഎന്നും  പിന്നെ താൻ  ആ പ്രൊജക്റ്റിൽ നിന്ന് പുറത്തായി എന്നും ജീത്തു പറഞ്ഞു.

കാരണം ചിത്രത്തിന്റെ കഥ മാറ്റിയിരുന്നു. ആ കഥയ്ക്ക് പകരം പിന്നീട  അവർ ചെസ്സ് എന്ന സിനിമ എടുത്തു. കാരണം താൻ പറഞ്ഞ സിനിമ  കുറച്ച് ഹെവി ബഡ്ജറ്റ് ആയിരുന്നു. പക്ഷെ  അതൊരു അനുഗ്രഹമായി മാറിയെന്നാണ് തനിക്കിപ്പോൾ തോന്നുന്നത് എന്നും ജീത്തു പറയുന്നു. ആ വാശിക്ക് ഇരുന്ന് താൻ  എഴുതിയതാണ് ഡിറ്റക്ടീവ്.ഡിറ്റക്ടീവ് വന്നപ്പോൾ കഥ, സംവിധാനം ജീത്തു ജോസഫ് എന്നായി മാറി. അതാണ് ആ വ്യത്യാസം എന്നും ജീത്തു ജോസഫ് പറയുന്നു. മോഹൻലാൽ നായകനായി എത്തുന്ന നേരാണ് റിലീസിനൊരുങ്ങുന്നു ജീത്തു ജോസഫ് ചിത്രം. ആസിഫ് അലി നായകനായെത്തിയ ‘കൂമൻ’ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രംകൂടിയാണ് നേര്. മാത്രമല്ല ദൃശ്യം 1&2, 12th മാൻ എന്നീ സിനിമകൾക്ക് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ട് വീണ്ടുമൊന്നിക്കുമ്പോൾ വലിയ പ്രതീക്ഷകളാണ് ചിത്രത്തിന് നൽകുന്നത്. എതേസമയം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിയേറ്റർ റിലീസിന് ഒരു മാസത്തിന് ശേഷം ചിത്രം ഓൺലൈനിൽ സ്ട്രീം ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു.