സീരിയൽ നിർത്തിയത് വലിയ പ്രയാസമായി ; ചെറിയൊരു വരുമാനമാണ് നഷ്ടമായത് !

ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായിരുന്നു ഉപ്പും മുളകും. കണ്ണീരിൽ കുതിർന്ന കഥാതന്തുക്കളിൽ നിന്നും വ്യത്യസ്തമായി മിനിസ്ക്രീൻ രംഗത്തെ കുടുകുടെ ചിരിപ്പിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. ബാലുവും നീലുവും അഞ്ച് മക്കളും കൂടിയുള്ള അവരുടെ…

ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായിരുന്നു ഉപ്പും മുളകും. കണ്ണീരിൽ കുതിർന്ന കഥാതന്തുക്കളിൽ നിന്നും വ്യത്യസ്തമായി മിനിസ്ക്രീൻ രംഗത്തെ കുടുകുടെ ചിരിപ്പിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. ബാലുവും നീലുവും അഞ്ച് മക്കളും കൂടിയുള്ള അവരുടെ ജീവിതം നമ്മളിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. കുറച്ച് കഥാപാത്രങ്ങൾ മാത്രമാണ് പരമ്പരയിൽ ഉള്ളതെങ്കിലും ആ കഥാപാത്രങ്ങൾക്കെല്ലാം വലിയ ആരാധക പിന്തുണയാണ് ഉള്ളത്.ഇന്നിപ്പോൾ പരമ്പരയിൽ ശങ്കരൻ എന്ന കഥാപത്രത്തെ അവതരിപ്പിച്ച മുരളി മാനിഷാദ ഒരു അഭിമുഖത്തിനിടയിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഉപ്പും മുളകും നിർത്തിയതിന്റെ പിന്നിലെ കാര്യങ്ങളെ കുറിച്ചാണ് മുരളി പറയുന്നത്. “അപ്രതീക്ഷിതമായിട്ടായിരുന്നു ഉപ്പു മുളകും നിർത്തുന്നത്. ഇത്ര വേഗം സീരിയൽ നിർത്തുമെന്ന് ആരും വിചാരിച്ചില്ല.റേറ്റിംഗ് കുറവായത് കൊണ്ടാണ് സീരിയൽ താൽക്കാലികമായി നിർത്തി വയ്ക്കുന്നതെന്നാണ് ചാനൽ അധികൃതർ പറഞ്ഞത്. പൂർണ്ണമായും നിർത്തിയില്ല. കുറച്ച് നാളത്തെ ബ്രേക്കിന് ശേഷം തുടരും എന്നാണ് അന്ന് പറഞ്ഞത്. സീരിയൽ നിർത്തിയത് ഭയങ്കരമായ പ്രായസമായിപ്പോയി. വളരെ നല്ലെരു പരിപാടിയായിരുന്നു. അതുപോലെ തന്നെ നമ്മളുടെ ചെറിയൊരു വരുമാനമാണ് സീരിയൽ നിർത്തിയതോടെ നഷ്ടപ്പെട്ടത്.” എന്നായിരുന്നു മുരളി പറഞ്ഞത്.