പത്ത് വര്ഷം ആ ജോലി ചെയ്താണ് ഞാൻ കുടുംബം നോക്കിയിരുന്നത്

പ്രേക്ഷകർക്ക് ഏറെ പരിചിതനായ താരമാണ് നാദിർഷ. ഗായകനായും നടൻ ആയും സംവിധായകൻ ആയും എല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നാദിർഷ. താരത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ തന്നെ വിജയം…

പ്രേക്ഷകർക്ക് ഏറെ പരിചിതനായ താരമാണ് നാദിർഷ. ഗായകനായും നടൻ ആയും സംവിധായകൻ ആയും എല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നാദിർഷ. താരത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ തന്നെ വിജയം നേടിയവ ആയിരുന്നു. അത് കൊണ്ട് തന്നെ നാദിര്ഷ ചിത്രങ്ങൾക്ക് ആരാധകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും. മിമിക്രിയിൽ കൂടിയാണ് താരം സിനിമയിലേക്ക് വരുന്നത്. ആദ്യകാലങ്ങളിൽ നിരവധി മിമിക്രി പരിപാടികൾ ചെയ്താണ് താരം കഴിഞ്ഞത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ പഴയകാല ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് നാദിർഷ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരുപാട് കഷ്ട്ടപാട് നിറഞ്ഞ കുട്ടിക്കാലം ആയിരുന്നു ഞങ്ങളുടേത്. ഞങ്ങൾ അഞ്ച്‌ മക്കൾ ആയിരുന്നു. ഞാൻ ആയിരുന്നു മൂത്ത ആൾ. ഞങ്ങൾ അഞ്ച് മക്കളെയും ബാപ്പ നല്ല രീതിയിൽ ആയിരുന്നു നോക്കിയത്. എന്നാൽ എന്റെ പതിനാറാമത്തെ വയസ്സിൽ ബാപ്പ മരിച്ച് പോയി. അതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ എന്റെ തലയിൽ ആയി. കുറച്ച് നാളുകൾക്ക് അകം തന്നെ ബാപ്പയുടെ ജോലി എനിക്ക് കിട്ടി. അതോടൊപ്പം ഞാൻ മിമിക്രിയും ചെയ്തു മുന്നോട്ട് പോയിരുന്നു. 110 രൂപയാണ് എന്റെ ആദ്യത്തെ ശമ്പളം.

സിനിമയിൽ എത്തിയപ്പോൾ അത് 250 ആയി. ഞാൻ ഒരിക്കലും സിനിമയിൽ വരുമെന്ന് എന്റെ വീട്ടുകാർ കരുതിയില്ല. ഞാൻ ഒരു ഗായകൻ ആകുമെന്നായിരുന്നു അവർകരുതിയത്. ശരിക്കും ഇന്നസെന്റ് ചേട്ടന്റെ ഔദാര്യം ആണ് എന്റെയും ദിലീപിന്റെയും ഒക്കെ ജീവിതം. കാരണം അദ്ദേഹത്തിന്റെ ശബ്‌ദം അനുകരിച്ചും ചിത്രങ്ങൾ വെച്ചുമാണ് ഞങ്ങൾ ഓണത്തിന് ഒക്കെ ഓണത്തിനിടെ പുട്ടുകച്ചവടവും ദേ മാവേലി കൊമ്പത്തും ഒക്കെ ഇറക്കിയത് എന്നും നാദിർഷ പറഞ്ഞു.