നാഷണൽ സ്വിമ്മിങ് ചാംപ്യൻ ഫെമിന മിസ്സ് ഇന്ത്യ ജേതാവ് മേരിടീച്ചർ ചില്ലറക്കാരി അല്ല

മമ്മൂട്ടി ചിത്രം ബിഗ്‌ബി എന്ന ചിത്രത്തിലൂടെ സ്രെദ്ധയാർജിച്ച താരമാണ് നഫീസ അലി എന്നാൽ അതികം സിനിമയിൽ ഒന്നും ഇല്ലാത്തതിനാൽ നഫീസ അലിയെക്കുറിച്ച് അതികം ആർക്കും ഒന്നും അറിയില്ല. നാഷണൽ സ്വിമ്മിങ് ചാംപ്യൻ. മികച്ച അത്‌ലറ്റ്.…

മമ്മൂട്ടി ചിത്രം ബിഗ്‌ബി എന്ന ചിത്രത്തിലൂടെ സ്രെദ്ധയാർജിച്ച താരമാണ് നഫീസ അലി എന്നാൽ അതികം സിനിമയിൽ ഒന്നും ഇല്ലാത്തതിനാൽ നഫീസ അലിയെക്കുറിച്ച് അതികം ആർക്കും ഒന്നും അറിയില്ല. നാഷണൽ സ്വിമ്മിങ് ചാംപ്യൻ. മികച്ച അത്‌ലറ്റ്. കുതിര സവാരിയിൽ നിപുണ.ഫെമിന മിസ്സ് ഇന്ത്യ ജേതാവ്. മിസ്സ് ഇന്റർനാഷണൽ സെക്കന്റെ  റണ്ണർ അപ്പ്.രാഷ്ട്രീയക്കാരി, സാമൂഹ്യ പ്രവർത്തക സിനിമാ നടി എന്നിങ്ങനെ നീങ്ങുന്നു താരത്തിന്റെ ജീവിതം.

ഇതൊക്കെയാണ് നമ്മുടെ ബിഗ് ബിയിലെ മേരി ടീച്ചർ “നഫീസ അലി”. എന്ത് കൊണ്ടും ഒരു ബഹുമുഖ പ്രതിഭ എന്ന് കണ്ണുംപൂട്ടി വിളിക്കാവുന്ന വ്യക്തിത്വം. ശശി കപ്പൂറിനൊപ്പം, ശ്യാം ബെനഗലിൻ്റെ ജുനൂൻ എന്ന ചിത്രത്തിൽ നഫീസയെ നായികയായി ശുപാർച്ച ചെയ്തത് ഋഷി കപൂർ ആയിരുന്നു. തുടർന്ന് അമിതാഭ് ബച്ചൻ്റെനായികയായി “മേജർ സാബ്” ഉൾപ്പടെ പല ചിത്രങ്ങളിലും അവർ അഭിനയിച്ചു. കാൻസറിനോട് പൊരുതി വിജയം നേടിയ നഫീസ അലി ഒരു നീണ്ടകാല വിശ്രമത്തിന് ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. പ്രശസ്ത പോളോ താരം രവീന്ദർ സിംഗ് സോധിയാണ് ഭർത്താവ്.