ഇണക്കങ്ങളും കുരുത്തക്കേടുകളുമായി ഇനിയും ഒരുപാട് ദൂരമുണ്ട് ഒരുമിച്ച് യാത്ര ചെയ്യാൻ ആശംസകളുമായി വിധു പ്രതാപ്

മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരനാണ് വിധു പ്രതാപ്. തന്റെ ശബ്ദ മാധുര്യത്തിൽ നിരവധി നല്ല പാട്ടുകൾ മലയാളികൾക്ക് സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ തന്റെ ഉയർച്ചകൾക്കെല്ലാം കരണക്കാരിയായ റിമിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് വിധു പ്രതാപ്. ഭാര്യക്കും…

മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരനാണ് വിധു പ്രതാപ്. തന്റെ ശബ്ദ മാധുര്യത്തിൽ നിരവധി നല്ല പാട്ടുകൾ മലയാളികൾക്ക് സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ തന്റെ ഉയർച്ചകൾക്കെല്ലാം കരണക്കാരിയായ റിമിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് വിധു പ്രതാപ്. ഭാര്യക്കും റിമിക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വെച്ചാണ് താരം പിറന്നാൾ ആശംസകൾ അറിയിച്ചത്.

വിധുവിന്റെ വാക്കുകൾ : ഏകദേശം ഒരേ കാലഘട്ടത്തിൽ സിനിമയിലേക്ക് വന്നവർ. റീമി യുടെ വളർച്ച അടുത്ത് നിന്ന് ആരാധനയോടെ കണ്ട ഒരു വ്യക്തിയാണ് ഞാൻ. ഒരു ഗായകനിൽ നിന്ന്, എന്നേ ഞാൻ പോലുമറിയാതെ ഒരു സ്റ്റേജ് Performer ആക്കിയ എന്റെ കൂട്ടുകാരി. കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ എത്ര വേദികൾ ഞങ്ങൾ ഒരുമിച്ച് പങ്കിട്ടു എന്നതിന് ഞാനും റീമിയും കണക്ക് വച്ചിട്ടില്ല. കാരണം ഇണക്കങ്ങളും കുരുത്തക്കേടുകളുമായി ഇനിയും ഒരുപാട് ദൂരമുണ്ട് ഒരുമിച്ച് യാത്ര ചെയ്യാൻ!  Happy Birthday my ROCK STAR. നിന്നെ പോലെ നീ മാത്രം എന്നായിരുന്നു താരം കുറിച്ചത്.