സാമന്തയെ കുറിച്ച് ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല..!! വ്യാജവാര്‍ത്തയ്‌ക്കെതിരെ നാഗാര്‍ജുന!!

ആരാധകരില്‍ വലിയൊരു ഞെട്ടല്‍ തീര്‍ത്ത വിവാഹ മോചന വാര്‍ത്തയായിരുന്നു തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള സാമന്ത- നാഗചൈതന്യ ദമ്പതികള്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍. പല കാരണങ്ങളും ഊഹാപോഹങ്ങളും പലരും കെട്ടിച്ചമയ്‌ക്കെ, സാമന്തയാണ് ആദ്യം വിവാഹമോചനം വേണമെന്ന്…

ആരാധകരില്‍ വലിയൊരു ഞെട്ടല്‍ തീര്‍ത്ത വിവാഹ മോചന വാര്‍ത്തയായിരുന്നു തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള സാമന്ത- നാഗചൈതന്യ ദമ്പതികള്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍. പല കാരണങ്ങളും ഊഹാപോഹങ്ങളും പലരും കെട്ടിച്ചമയ്‌ക്കെ, സാമന്തയാണ് ആദ്യം വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടത് എന്ന് നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന പറഞ്ഞതായാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇപ്പോഴിതാ ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ അദ്ദേഹം തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച ഒരു വിവാഹമോചന വാര്‍ത്തയായിരുന്നു സാമന്തയുടേത്. ഒട്ടും പ്രതീക്ഷിക്കാത്ത ഈ വേര്‍പിരിയില്‍ ആരാധകരിലും വലിയ നിരാശ ഉണ്ടാക്കിയിരുന്നു. വിവാഹ ജീവിതം അവസാനിപ്പിക്കുക ആണെന്നും ഇനി സുഹൃത്തുക്കളായി കഴിയും എന്നുമായിരുന്നു ഇരുവരും സോഷ്യല്‍ മീഡിയ വഴി പ്രസ്താവന ഇറക്കിയത്. അന്ന് നാഗാര്‍ജുന പ്രതികരിച്ചത് അതില്‍ താന്‍ ഇടപെടില്ലെന്നും വിവാഹമോചന തീരുമാനം അവരുടേതായ തീരുമാനവും സ്വകാര്യതയും ആണ് എന്നായിരുന്നു.

എന്നാലിപ്പോള്‍ സാമന്തയാണ് ആദ്യം വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടത് നാഗാര്‍ജുന പറഞ്ഞതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ”സമാന്തയെയും നാഗചൈതന്യയെയും കുറിച്ചുള്ള എന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യാജവും വിവരക്കേടുമാണ്.

കിംവദന്തികള്‍ വാര്‍ത്തയെന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പിന്‍വലിയണമെന്ന് മാധ്യമ സുഹൃത്തുക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്” എന്നാണ് നാഗാര്‍ജുനയുടെ ട്വീറ്റ്. ‘അഭ്യൂഹങ്ങളല്ല വാര്‍ത്ത കൊടുക്കൂ’ എന്ന ഹാഷ്ടാഗും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ”