അവിവാഹിതയായി തുടരാം എന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല

നിരവധി ആരാധകരുള്ള താരമാണ് നഗ്മ. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞ് നിന്ന താരം കൂടിയാണ് നഗ്മ. തെന്നിന്ത്യൻ സിനിമകളിൽ മാത്രമല്ല, ബോളിവുഡ് സിനിമകളിലും താരം വളരെ സജീവമായിരുന്നു. അത് കൊണ്ട് തന്നെ നിരവധി ആരാധകരെയും നഗ്മ ബോളിവുഡിൽ നിന്ന് സ്വന്തമാക്കിയിരുന്നു. നിരവധി ആരാധകർ ഉള്ള താരം ഒരു കാലത്ത് തിരക്കേറിയ നായിക നടി ആയിരുന്നു. ഗ്ലാമറസ് റോളുകളിലും നഗ്മ നിറഞ്ഞു നിന്നിരുന്നു. എന്നാൽ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന പേര് ആയിരുന്നു നഗ്മയുടെത്.

ക്രിക്കെറ്റ് താരം സൗരവ് ഗാംഗുലിക്ക് ഒപ്പമായിരുന്നു നഗ്മയുടെ പേര് ചേർത്തുള്ള ഗോസിപ്പുകൾ കൂടുതൽ പ്രചരിച്ചത്. ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്ന വാർത്തകൾ ഒരു കാലത്ത് വലിയ രീതിയിൽ തന്നെ പ്രചരിച്ചിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേര്പിരിയുകയായിരുന്നു. ശേഷം സൗരവ് വേറെ വിവാഹിതൻ ആയിരുന്നു. അതിനു ശേഷവും വിവാഹിതർ ആയ പല നടന്മാരുടെ പേരിനൊപ്പവും നഗ്മയുടെ പേര് ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ശരത് കുമാർ, രവി കൃഷ്ണ, മനോജ് തിവാരി തുടങ്ങിയവരുടെ പേരിനൊപ്പമാണ് നഗ്മയുടെ പേര് ചേർത്ത് കഥകൾ പ്രചരിച്ചത്. എന്നാൽ അതിനു ശേഷം നഗ്മ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരുന്നു.

ഇപ്പോഴിതാ താരം തനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്ന് പറയുകയുമാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, എനിക്ക് ഇപ്പോൾ 48 വയസ്സ് ആയി. കല്യാണം കഴിച്ഛ് കുട്ടികൾ ഒക്കെ ആയി കുട്ടികൾക്കും ഭർത്താവിനുമൊപ്പം ജീവിക്കാൻ തനിക് ആഗ്രഹം ഉണ്ട്. എന്നാൽ അത് എന്ന് സംഭവിക്കുമെന്ന് അറിയില്ല. സമയം ഉണ്ടല്ലോ, നടക്കുമായിരിക്കും. വിവാഹം കഴിക്കാതെ അവിവാഹിതയായി തുടരാം എന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. എന്ന് കരുതി വിവാഹം കഴിക്കാതെ തനിച്ച് കഴിയുന്നതിൽ യാതൊരു വിഷമവും തനിക്ക് ഇല്ല എന്നും നഗ്മ പറയുന്നു.