എനിക്ക് വരുന്ന പ്രൊജെക്ടുകൾ എല്ലാം ഭർത്താവിനെയും കേൾപ്പിക്കുമായിരുന്നു

കഴിഞ ദിവസമാണ് സീരിയ നടി അപർണ്ണ ജീവനൊടുക്കിയ വാർത്ത കേൾക്കുന്നത്. നിരവധി സിനിമകളിലും സീരിയലുകളും ആണ് അപർണ്ണ ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ എന്തിനാണ് ഇങ്ങനെ ഒരു…

കഴിഞ ദിവസമാണ് സീരിയ നടി അപർണ്ണ ജീവനൊടുക്കിയ വാർത്ത കേൾക്കുന്നത്. നിരവധി സിനിമകളിലും സീരിയലുകളും ആണ് അപർണ്ണ ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ എന്തിനാണ് ഇങ്ങനെ ഒരു പ്രവർത്തി അപർണ്ണ ചെയ്തത് എന്ന് ഇപ്പോൾ അറിയില്ല. എന്നാൽ ഭർത്താവ് അമിതമായി മദ്യപിച്ചിരുന്നു എന്നും അപർണ്ണയെ സ്ഥിരമായി അവഗണിച്ചിരുന്നു എന്നും അതിന്റെ വിഷമത്തിൽ ആയിരിക്കും അപർണ്ണ ജീവനൊടുക്കിയത് എന്നാണു അപർണ്ണയുടെ ചേച്ചി പോലീസിന് നൽകിയ മോഴി.

എന്നാൽ അപർണ്ണയും ഭർത്താവും തമ്മിൽ വളരെ സ്നേഹത്തിൽ ആയിരുന്നു എന്ന തരത്തിൽ ഉള്ള പോസ്റ്റുകൾ ആണ് അപർണ്ണ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളിൽ നിന്ന്മനസ്സിലാകുന്നത് . രണ്ടാഴ്ചയ്ക്ക് മുൻപ് വരെ അപർണ ഭർത്താവിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഈ അവസത്തിൽ അപർണ്ണ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ ഇപ്പോൾ നേടുന്നത്. അപർണ്ണ പറയുന്നത് ഇങ്ങനെ, ഞാൻ അഭിനയിക്കുന്നതിനോട് വീട്ടുകാർക്ക് ഒന്നും എതിർപ്പ് ഇല്ലായിരുന്നു. എല്ലാവരും ഫുൾ സപ്പോർട്ട് ആയിരുന്നു.

വിവാഹത്തിന് മുൻപ് തന്നെ ഞാൻ അഭിനയിക്കാറുണ്ടായിരുന്നു എങ്കിലും വിവാഹത്തിന് ശേഷമാണു അഭിനയത്തിൽ കൂടുതൽ സജീവമാകുന്നത്. ചേട്ടൻ ഫുൾ സപ്പോർട്ട് ആണ്. ചേട്ടൻ ആണ് എന്നെ ലൊക്കേഷനുകളിൽ കൊണ്ട് വിടുന്നതും കൂടെ നില്കുന്നതും എല്ലാം. എനിക്ക് വരുന്ന പ്രൊജെക്ടുകൾ ഞാൻ ചേട്ടനെയും കാണിക്കാറുണ്ട്. പുളളിയുടെ അഭിപ്രായങ്ങൾ കൂടി ചോദിച്ചാണ് ഞാൻ പ്രൊജെക്ടുകൾ തിരഞ്ഞെടുക്കുന്നത്. എനിക് നല്ലത് എന്നുള്ളത് മാത്രമേ പുള്ളി എനിക്ക് വേണ്ടി തിരഞ്ഞെടുക്കാറുള്ളു എന്ന് എനിക്ക് അറിയാം എന്നുമാണ് അഭിമുഖത്തിൽ ഒരിക്കൽ അപർണ്ണ പറഞ്ഞിട്ടുള്ളത്.