നല്ല നിലാവുള്ള രാത്രി ഒടിടിയിൽ ; ഡിജിറ്റല്‍ സ്ട്രീമിംഗ് ആമസോണ്‍ പ്രൈമില്‍

ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവ വികാസങ്ങളിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു. മനുഷ്യര്‍ക്കുള്ളിലെ അസൂയ, പക, ആര്‍ത്തി, മത്സര ബുദ്ധി , നിസ്സഹായത, നന്മ തുടങ്ങി വിവിധ വികാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന…

ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവ വികാസങ്ങളിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു. മനുഷ്യര്‍ക്കുള്ളിലെ അസൂയ, പക, ആര്‍ത്തി, മത്സര ബുദ്ധി , നിസ്സഹായത, നന്മ തുടങ്ങി വിവിധ വികാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന വിചിത്രമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്സാന്ദ്ര തോമസ് പ്രൊഡക്‌ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മിച്ച്‌ നവാഗതനായ മര്‍ഫി ദേവസ്സി സംവിധാനം ചെയ്ത ‘നല്ല നിലാവുള്ള രാത്രി ഒടിടിയിൽ എത്തിയിരിക്കുകയാണ്. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോര്‍ജ്, സജിൻ ചെറുകയില്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി.

കോളേജ് കാലം മുതലുള്ള നാലഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഓര്‍ഗാനിക് ഫാമിംഗ് മേഖലയില്‍ ബിസിനസ് തുടങ്ങുന്നു. അവര്‍ക്കിടയില്‍ ചില ആശയ കുഴപ്പങ്ങളും അഭിപ്രായ വ്യത്യാസങ്ങളും വന്നു ചേരുന്നു. ഇവരുടെ ബിസിനസ് വലുതാകുന്നതിന്റെ ഭാഗമായി മറ്റൊരു സുഹൃത്തിന്റെ നേതൃത്വത്തില്‍ ഇവര്‍ ഷിമോഗയിലെ ഒരു എസ്റ്റേറ്റ് ബംഗ്ലാവില്‍ എത്തുന്നു. അവര്‍ എത്തിയ നല്ല നിലാവുള്ള രാത്രി അവര്‍ നേരിടേണ്ടി വന്ന ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവ വികാസങ്ങളിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു. മനുഷ്യര്‍ക്കുള്ളിലെ അസൂയ, പക, ആര്‍ത്തി, മത്സര ബുദ്ധി , നിസ്സഹായത, നന്മ തുടങ്ങി വിവിധ വികാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന വിചിത്രമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വളരെ വിശദവും സൂക്ഷ്മവുമായ കഥാപാത്രങ്ങളുടെ അവതരണം, ഒരുപാട് ഭാവ തലങ്ങളിലൂടെ കടന്നു പോകുന്ന കഥയുടെ ഗതി വിഗതികള്‍, കാന്തല്ലൂര്‍ മുതല്‍ ഷിമോഗ വരെ നീളുന്ന ദുരൂഹത, ത്രില്ലര്‍ സിനിമകളെ അടയാളപ്പെടുത്താവുന്ന ഭൂമിക നല്‍കുന്ന സാദ്ധ്യതകള്‍. മര്‍ഫി ദേവസിയുടെ ‘നല്ല നിലാവുള്ള രാത്രി’ തുടക്കത്തില്‍ ഒരു ത്രില്ലറിന്റെ സ്വഭാവത്തിലേക്ക് നല്ല ഒതുക്കത്തോടെ വന്ന സിനിമയായിരുന്നു. പിന്നീട് മലയാളത്തില്‍ അത്ര സുപരിചിതമല്ലാത്ത സ്‌ളാഷര്‍ സിനിമയുടെയും കുറച്ചൊക്കെ സര്‍വൈവല്‍ ത്രില്ലറിന്റെയും സ്വഭാവത്തിലേക്ക് കടക്കുന്നു. ഇതോടെ അത് വരെ തുടര്‍ന്ന ചിത്രത്തിന്റെ ഒഴുക്ക് നഷ്‌ടപ്പെടുകയും സ്‌ളാഷര്‍ സിനിമയുടെ സ്വഭാവത്തിലേക്ക് ചിത്രം എത്തി ചേരാതിരിക്കുകയും ചെയ്യുന്നു. നല്ല പ്രതീക്ഷ തന്നു തുടങ്ങി പിന്നീട് എവിടെയും എത്താതെ അവസാനിച്ച സിനിമകളുടെ കൂട്ടത്തിലേക്ക് ‘നല്ല നിലാവുള്ള രാത്രി’യും ചേരുന്നു,” എന്നാണ് മാധ്യമത്തിന് നൽകിയ റിവ്യൂവില്‍ ചലച്ചിത്ര നിരൂപക അപര്‍ണ പ്രശാന്തി ചിത്രത്തെ വിലയിരുത്തിയിരിക്കുന്നത്.സംവിധായകൻ മര്‍ഫി ദേവസ്സിയും പ്രഫുല്‍ സുരേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം കൂടിയാണ് ‘നല്ല നിലാവുള്ള രാത്രി.